കുന്ദമംഗലത്ത്​ കെ.എസ്​.ഇ.ബിയിൽ 'നറുവെട്ടം 2017' പദ്ധതി

കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കെ.എസ്.ഇ.ബി ഒാഫിസുകൾ കേന്ദ്രീകരിച്ച് 'നറുവെട്ടം 2017' പദ്ധതി നടപ്പാക്കുന്നു. പി.ടി.എ. റഹീം എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. പദ്ധതിയിൽ ഉപഭോക്താക്കളുടെ പരാതികളും പരിഹാര നിർദേശങ്ങളും സ്വീകരിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഇവ പരിഗണിച്ചുള്ള നടപടികൾ ഉടനുണ്ടാവും. ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടൊപ്പം ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള മികച്ച സഹകരണവും സൗഹൃദവും നറുവെട്ടം പദ്ധതിയിലൂടെ യാഥാർഥ്യമാക്കും. സർവിസ് കണക്ഷൻ നൽകുന്നതിലുള്ള പ്രവർത്തനമികവിൽ സംസ്ഥാനത്ത് ആകെയുള്ള 778 സെക്ഷൻ ഒാഫിസുകളിൽ നാലാം സ്ഥാനവും കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയ കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷൻ ഉദ്യോഗസ്ഥരെ യോഗം അഭിനന്ദിച്ചു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു. കിഴക്കെത്തൊടി ബാലൻ, എം.പി. ശിവാനന്ദൻ, ആർ.വി. ജാഫർ, പി.എം. സൗദ, കെ.എസ്.ഇ.ബി അസി. എൻജിനീയർമാരായ പി. വിശ്വനാഥൻ, പി.കെ. ദേവാനന്ദ്, കെ. ബിനീഷ് എന്നിവർ സംസാരിച്ചു. എക്സി. എൻജിനീയർ കെ. സന്തോഷ് സ്വാഗതവും സെക്ഷൻ അസി. എൻജിനീയർ ടി. അജിത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.