സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; അയൽവാസി അറസ്​റ്റിൽ

തൊടുപുഴ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപിച്ചു. തൊടുപുഴ തെക്കുംഭാഗം അയ്യമ്പാറ ബ്രാഞ്ച് സെക്രട്ടറി മഠത്തിൻചിറയിൽ സാബു മൈക്കിളിനാണ് (45) വെേട്ടറ്റത്. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സാബുവി​െൻറ ബന്ധുവും അയൽവാസിയുമായ ആലാംകുന്നേൽ ബെന്നിയെ മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പിതാവ് കുഞ്ഞിനെ പൊലീസ് തിരയുന്നു. ഞായറാഴ്ച വൈകീട്ട് 7.15ഓടെ തെക്കുംഭാഗം അയ്യമ്പാറയിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് സാബു പറയുന്നതിങ്ങനെ: മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ബെന്നിയെ താൻ വീട്ടിലേക്ക് പറഞ്ഞുവിടാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തു. ഇതുകണ്ട് വീട്ടിൽനിന്ന് വാക്കത്തിയുമായെത്തിയ കുഞ്ഞ് വെട്ടുകയായിരുന്നു. TDG2 വെേട്ടറ്റ് ആശുപത്രിയിൽ കഴിയുന്ന സാബു മൈക്കിൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.