blurb: ജവാന് പരിക്ക് ശ്രീനഗർ: പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിൽ നാഷനൽ കോൺഫറൻസ് നേതാവിെൻറ വസതിക്കുനേരെ ഗ്രനേഡാക്രമണം. സംഭവത്തിൽ സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. മുൻ എൻ.സി എം.എൽ.എ മുഹമ്മദ് സുബ്ഹാൻ ഭട്ടിെൻറ മകൻ മുഹമ്മദ് അഷ്റഫ് ഭട്ടിെൻറ വസതിക്കുനേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ കശ്മീരിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ഗ്രനേഡാക്രമണമാണിത്. ഭരണത്തിലിരിക്കുന്ന പി.ഡി.പി എം.എൽ.എയുടെ ഷോപിയാനിലെ സൈനാപൊരയിലുള്ള വീടിനുനേർക്കും ഇൗ മാസമാദ്യം ഗ്രനേഡാക്രമണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.