വിദ്യാർഥി രാഷ്ട്രീയം വിലക്കാൻ കോടതികൾക്കാവില്ല- -ജ. സി.എൻ. രാമചന്ദ്രൻ നായർ ചരൽക്കുന്ന്: ജനാധിപത്യരാജ്യത്ത് വിദ്യാർഥി രാഷ്ട്രീയം വിലക്കാൻ കോടതികൾക്കുപോലും കഴിയില്ലെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. എം.എസ്.എഫ് സംസ്ഥാന നേതൃക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടന സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു നൽകുന്നതാണ്. ഇത് വിലക്കാൻ കഴിയില്ല. നിയമം നടപ്പാക്കാനേ കോടതികൾക്ക് അധികാരമുള്ളൂ. കാമ്പസുകളിലെ സംഘടന പ്രവർത്തനത്തിന് സമഗ്ര നിയമനിർമാണം നടത്തുകയാണ് വേണ്ടത്. സംഘടന പ്രവർത്തനത്തിനും സമരം ചെയ്യാനുമുള്ള അവകാശം ചർച്ച ചെയ്യുേമ്പാൾ പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് തടസ്സമില്ലാതെ പഠനം നടത്താനുള്ള സ്വാതന്ത്ര്യം വകവെച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.