കളമശ്ശേരി: കുസാറ്റിൽ ഉപരിപഠനത്തിന് എത്തിയ വിദ്യാർഥിനിക്ക് റാഗിങ്ങിന് പുറെമ അധ്യാപകരുടെ പീഡനവുമെന്ന് കാണിച്ച് സർവകലാശാല വി.സിക്ക് പിതാവിെൻറ പരാതി. മറൈൻ സയൻസ് കാമ്പസിലെ ബിരുദാനന്തര ബിരുദ പഠനത്തിന് എത്തിയ വിദ്യാർഥിനിയുടെ പിതാവാണ് പരാതി നൽകിയത്. മാതാപിതാക്കൾ പഠിച്ചിറങ്ങിയ കുസാറ്റിൽ ഏറെ സന്തോഷത്തോടെയാണ് ഉപരിപഠനത്തിന് ചേർന്നത്. എന്നാൽ, ആദ്യ ദിനങ്ങളിൽ സീനിയർ വിദ്യാർഥികളുടെ റാഗിങ്ങാണ് സ്വീകരിച്ചത്. പരാതി നൽകിയെങ്കിലും വകുപ്പുതലവൻ സർവകലാശാലയെ അറിയിക്കാതെ മൂടിെവക്കുകയായിരുന്നത്രേ. റാഗിങ് തുടർന്നതോടെ വിദ്യാർഥിനി പഠനം അവസാനിപ്പിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. മാതാപിതാക്കളുടെ ഉപദേശത്തെത്തുടർന്ന് ക്ലാസിൽ വീണ്ടും വരാൻ തുടങ്ങി. ഈ സമയം അധ്യാപകരിൽനിന്ന് മാനസികപീഡനം നേരിടേണ്ടിവന്നു. മുംബൈ ഐ.ഐ.ടിയിൽ നടന്ന സയൻസ് ഫെസ്റ്റിൽ പ്രബന്ധം അവതരിപ്പിക്കാൻ ഒരുസഹായവും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായിെല്ലന്ന് അവർ പറഞ്ഞു. എന്നാൽ, വിദ്യാർഥിനിക്ക് ഡിബേറ്റിൽ ഒന്നാം സ്ഥാനം ലഭിച്ചു. എന്നിട്ടും തിരിച്ചെത്തിയ വിദ്യാർഥിക്ക് വകുപ്പുതലവൻ കാരണം കാണിക്കൽ നോട്ടീസ് നൽകി മാനസികമായി തകർക്കുകയായിരുെന്നന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഡിപ്പാർട്മെൻറ് കൗൺസിൽ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടു. ഈ ദിവസത്തെ ഇേൻറണൽ പരീക്ഷ എഴുതാനും സമ്മതിച്ചില്ല. അധ്യാപകർക്ക് മുന്നിൽ ഹാജരായ വിദ്യാർഥിനിയോട് വകുപ്പുതലവൻ അടക്കം അധ്യാപകർ വളരെ മോശം രീതിയിൽ ഒന്നര മണിക്കൂർ ചോദ്യം ചെയ്തതായി പരാതിയിൽ പറയുന്നു. ഇത് അടങ്ങുന്ന വിഡിയോ പരാതിക്ക് ഒപ്പം നൽകി. പിതാവിെൻറ പരാതി അന്വേഷിക്കാൻ കുസാറ്റ് സിൻഡിക്കേറ്റ് പി.വി.സി ഡോ. പി. ശങ്കരൻ അടങ്ങുന്ന മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സംഭവത്തിനുശേഷം വിദ്യാർഥിനി ക്ലാസിൽ എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.