കായിക മത്സരങ്ങള്‍ ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവത്തി​െൻറ ഭാഗമായി കായിക മത്സരങ്ങൾ ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ക്രിക്കറ്റ് മത്സരത്തിന് ബാറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുന്ദരന്‍ അധ്യക്ഷത വഹിച്ചു. എൽ.എസ്. ഋഷിദാസ്, കെ.ടി. വിനോദ് കുമാർ, യൂത്ത് കോ-ഓഡിനേറ്റര്‍ മിഥുന്‍ദാസ് എന്നിവര്‍ സംസാരിച്ചു. 18 ടീമുകള്‍ പങ്കെടുത്ത ക്രിക്കറ്റ് ടൂര്‍ണമ​െൻറില്‍ പ്ലെയേഴ്‌സ് ഇലവന്‍ കൊയിലാണ്ടി ജേതാക്കളായി. 25 ടീമുകള്‍ മാറ്റുരച്ച ഫുട്‌ബാള്‍ മേളയില്‍ ബൊക്ക ജൂനിയേഴ്‌സ് വിയ്യൂര്‍ ജേതാക്കളായി. തിങ്കളാഴ്ച അത്‌ലറ്റിക്‌സ് മത്സരങ്ങളും ബുധനാഴ്ച ബാറ്റ്മിൻറണ്‍ മത്സരങ്ങളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.