വടകര: വെള്ളികുളങ്ങര കക്കാട് ടി.പി സ്മാരക വായനശാലക്കു നേരെ വീണ്ടും കരി ഓയിൽ പ്രയോഗം. ശനിയാഴ്ച രാത്രിയാണ് വായനശാലയുടെ ചുമരുകളിലും ടി.പി. ചന്ദ്രശേഖരെൻറ ഫോട്ടോയിലും കരിഓയിൽ ഒഴിച്ച് വികൃതമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ഇത് മൂന്നാം തവണയാണ് വായനശാലക്കു നേരെ അക്രമം നടക്കുന്നതെന്ന് ആർ.എം.പി.ഐ നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിെൻറ മറവിൽ പൂർണമായും തകർത്ത വായനശാല പുതുക്കിപ്പണിത് കൊണ്ടിരിക്കെയാണ് നിരന്തര അക്രമം. മുമ്പ് വായനശാല സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അക്രമിസംഘം അടിച്ചുതകർത്തിരുന്നു. വായനശാലക്കും പ്രവർത്തകർക്കും നേരെ നിരന്തര അക്രമം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസ് കാണിക്കുന്ന നിസ്സംഗത പ്രദേശത്തിെൻറ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുകയാണെന്ന് ആർ.എം.പി.ഐ കുറ്റപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താൻ പൊലീസ് തയാറാവണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ജനകീയ പ്രതിരോധം തീർക്കുമെന്നും ആർ.എം.പി.ഐ ഉൗരാളുങ്കൽ ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.