സാമ്പത്തിക പരിഷ്​കാരങ്ങൾ ബാങ്കുകളുടെ വിശ്വാസ്യത തകർത്തു

കോഴിേക്കാട്: കേന്ദ്രസർക്കാറി​െൻറ നോട്ട് നിരോധനവും ജി.എസ്.ടിയും ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ ബാങ്കുകളുടെ വിശ്വാസ്യത തകർത്തെന്ന് കേരള ഗ്രാമീണ ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്സ് യൂനിയൻ സംസ്ഥാന സ്പെഷൽ കൺവെൻഷൻ. നിയുക്ത കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് ഞെട്ടിക്കുളം അധ്യക്ഷത വഹിച്ചു. 40 വർഷം സേവനം പൂർത്തിയാക്കിയ യൂനിയൻ അംഗങ്ങൾക്കുള്ള ഉപഹാരവും നൽകി. യൂനിയൻ വെൽഫെയർ ഫണ്ടിൽനിന്നുള്ള ചികിത്സാ സഹായം പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് ഞെട്ടിക്കുളം വിതരണം ചെയ്തു. യൂനിയൻ രക്ഷാധികാരി സി.പി. ധനരാജ് കണ്ണൂർ, ശശിധരൻ കൊയിലാണ്ടി, അലവിക്കുട്ടി പെരിന്തൽമണ്ണ, നന്ദനൻ പയ്യന്നൂർ, കെ.ടി. വിജയകുമാർ, കരുണാകരൻ കൂത്തുപറമ്പ്, അനുകുമാർ പിറവം, കുഞ്ഞിമുഹമ്മദ് കിഴിശ്ശേരി, പ്രഭാകരൻ, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.