അംഗൻവാടി ഹെൽപേഴ്​സി​െൻറ ഇൻറർവ്യൂ വിവാദത്തിലേക്ക്​

ചേളന്നൂർ: പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയില്ലാതെ അംഗൻവാടി ഹെൽപേഴ്സ് ഇൻറർവ്യൂ ബോർഡ് അംഗങ്ങളെ നിശ്ചയിച്ചത് വിവാദത്തിലേക്ക്. ഭരണസമിതിയുടെ അംഗീകാരമില്ലാതെയാണ് അംഗങ്ങളെ നിശ്ചയിച്ചതെന്ന പ്രതിപക്ഷത്തി​െൻറ പരാതിേയാടെയാണ് വിവാദം ചൂടുപിടിച്ചത്. 24, 25 തീയതികളിലാണ് ഇൻറർവ്യൂ. അഞ്ച് ഒഴിവിലേക്ക് 180ൽ പരം അപേക്ഷകരുണ്ട്. ഇൻറർവ്യൂ ബോർഡിൽ മിനിസ്റ്റീരിയൽ അംഗങ്ങളെ കൂടാതെ അഞ്ച് പൊതുപ്രവർത്തകരെ ഉൾപ്പെടുത്തണമെന്നാണ് നിയമം. ഭരണകക്ഷി അനുഭാവികളും പാർട്ടി അംഗങ്ങളും മാത്രം ഉൾപ്പെട്ട അഞ്ചു പേരെ പൊതുപ്രവർത്തകരുടെ പാനലിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. ഭരണസമിതി അംഗീകരിച്ചാണ് ചൈൽഡ് ഡെവലപ്മ​െൻറ് പ്രോജക്ട് ഒാഫിസർ മുഖാന്തരം ജില്ലാ സാമൂഹികനീതി ഒാഫിസർ ഇൻറർവ്യൂ ബോർഡിനെ അംഗീകരിക്കേണ്ടത്. എന്നാൽ, ഭരണസമിതിയറിയാതെ എങ്ങനെ ലിസ്റ്റ് കൊടുത്തു എന്നത് സംബന്ധിച്ച് സെക്രട്ടറിക്കും വ്യക്തമായ മറുപടിയില്ല. മുമ്പ് ആവശ്യപ്പെട്ടതുപ്രകാരം ലിസ്റ്റ് കൊടുത്തതാണെന്നും, ഒരു വർഷമായി താൻ ചാർജ് എടുത്തിെട്ടന്നും അതിന് മുമ്പാണ് ലിസ്റ്റ് കൊടുത്തതെന്നുമാണ് സെക്രട്ടറി പറയുന്നത്. കഴിഞ്ഞ ഭരണസമിതി യോഗത്തിൽ അജണ്ടയിലില്ലാതെ ഇൻറർവ്യൂ ബോർഡിലെ അംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ചപ്പോഴാണ് വിവരം പുറത്തായത്. ഇതുസംബന്ധിച്ച് പ്രതിപക്ഷാംഗങ്ങൾ ജില്ല കലക്ടർക്കും ജില്ല സാമൂഹികനീതി ഒാഫിസർക്കും തിങ്കളാഴ്ച പരാതി നൽകും. േബ്ലാക്ക് സി.ഡി.പി.ഒയെ ഇതുസംബന്ധിച്ച് നേരിട്ട് പരാതി അറിയിച്ചതായി പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. സംഭവം വിവാദമായപ്പോൾ സുതാര്യത ഉറപ്പാക്കാൻ ഒരാളെ ഒഴിവാക്കി ഒരു പ്രതിപക്ഷാംഗത്തെ ഉൾപ്പെടുത്താനുള്ള ഉപാധി ഞായറാഴ്ച മുന്നോട്ടുവെച്ചിരുന്നു. നിയമപരമായ പ്രശ്നങ്ങൾ നിലനിൽക്കുമെന്നതിനാലും ഭരണസമിതി അംഗങ്ങളെ മാനിക്കാതെ ഏകാധിപത്യരീതിയിൽ കാര്യങ്ങൾ നടപ്പാക്കിയതിലും പ്രതിഷേധിച്ച് സമവായം സ്വീകരിച്ചില്ലത്രേ. സ്വജനപക്ഷപാതവും അഴിമതിയും നിയമനത്തിന് പിന്നിൽ നടക്കാമെന്ന് പ്രതിപക്ഷാംഗങ്ങളായ വി. ജിതേന്ദ്രനാഥ്, എം.പി. ഹമീദ് മാസ്റ്റർ, ഗൗരി പുതിയോത്ത്, പി.കെ. കവിത എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.