മത്സ്യവിത്തുൽപാദനകേന്ദ്രം; തറക്കല്ലിട്ട് എട്ടു മാസം കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല

*കോസ്റ്റൽ ഡെവലപ്മ​െൻറ് കോർപറേഷനാണ് കരാർ എടുത്തിരുന്നത് *സ്ഥലം കൈമാറിയിട്ടും നിർമാണം വൈകുന്നതിൽ പ്രതിഷേധം വൈത്തിരി: തളിപ്പുഴയിൽ ഫിഷറീസ് വകുപ്പി​െൻറ കീഴിൽ ആരംഭിക്കുന്ന മത്സ്യ വിത്തുൽപാദ കേന്ദ്രത്തിന് തറക്കല്ലിട്ട് എട്ടുമാസത്തിലധികമായിട്ടും ഇതുവരെ നിർമാണം തുടങ്ങിയില്ല. കേന്ദ്രത്തിന് ആവശ്യമായ സ്ഥലം കൈമാറിയിട്ടും നിർമാണം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് ആരോപണം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മത്സ്യവിഭവ വകുപ്പുമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തളിപ്പുഴയിലെ മത്സ്യകൃഷി വിജ്ഞാന വ്യാപന പരിശീലന കേന്ദ്രത്തോട് ചേർന്ന് ഒരാഴ്ച കൊണ്ട് പണി തുടങ്ങുമെന്ന പ്രഖ്യാപനവുമായി പദ്ധതിയുടെ തറക്കല്ലിടൽ കർമം നടത്തിയത്. ഇതിനിടെ തളിപ്പുഴയിലെ യുവാക്കളുെട കളിസ്ഥലം കൂടി വിത്തുൽപാദന പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമായി ഉൾപെടുത്തിയതിൽ നാട്ടുകാർ പ്രതിേഷധവുമായി രംഗത്തെത്തിയിരുന്നു. കളിസ്ഥലത്ത് നിർമാണം അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാർ മുന്നറിയിപ്പ് നൽകിയത്. ഇതിനെതുടർന്ന് വൈത്തി പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ ഒത്തുതീർപ്പു ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് സ്ഥലം മാറ്റി നിർദേശിച്ചത്. ഗ്രൗണ്ട് നിലനിൽക്കുന്ന സ്ഥലം ഉപയോഗിക്കാതെ മത്സ്യകൃഷി വിജ്ഞാന വ്യാപന പരിശീലന കേന്ദ്രത്തിന് സമീപത്തെ സ്ഥലത്തുതന്നെ നിർമാണം ആരംഭിക്കാനാണ് തുടർന്ന് തീരുമാനമായത്. 1.60 കോടി അടങ്കൽ തുക നിശ്ചയിച്ച പദ്ധതിക്കായി കോസ്റ്റൽ ഡെവലപ്മ​െൻറ് കോർപറേഷനാണ് (സി.ഡി.സി) കരാറെടുത്തത്. ഇതിൽ രണ്ടു ലക്ഷം കഴിച്ചുള്ള തുക അനുവദിക്കുകയും ചെയ്തു. പദ്ധതിയുടെ പണി തുടങ്ങാനുള്ള സ്ഥലം സി.ഡി.സിക്ക് കൈമാറി കരാർ ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ, പലവിധ ഒഴിവുകൾ പറഞ്ഞ് സി.ഡി.സി കേന്ദ്രത്തി​െൻറ നിർമാണം ആരംഭിക്കുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ആക്ഷേപം. പണി തുടങ്ങാൻ സബ് കോൺട്രാക്ട് എടുത്തവർ പിന്മാറിയതാണെന്നാണ് സി.ഡി.സിയുടെ വാദം. എന്നാൽ, ഫിഷറീസ് വകുപ്പിൽ നിന്നുള്ള സമ്മർദം കാരണം വീണ്ടും കരാർ പുതുക്കി രണ്ടാഴ്ചക്കുള്ളിൽ നിർമാണം തുടങ്ങുമെന്നാണ് വിവരം. വയനാട് റെയിൽപാതയോട് അവഗണന; ഇന്ന് ജില്ല ആസ്ഥാനത്ത് ജനകീയ പ്രതിഷേധമുയരും *രാവിലെ കലക്ടറേറ്റിന് മുന്നിൽ മനുഷ്യ റെയിൽപാതയും പ്രതിഷേധ സംഗമവും കൽപറ്റ: നഞ്ചൻകോട്- വയനാട്- നിലമ്പൂർ റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരി​െൻറ അവഗണനക്കെതിരെ നീലഗിരി- വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റി തിങ്കളാഴ്ച രാവിലെ കൽപറ്റയിൽ ജനകീയ പ്രതിഷേധമുയർത്തും. പ്രത്യക്ഷ സമരത്തി​െൻറ ആദ്യഘട്ടമെന്ന നിലയിലാണ് തിങ്കളാഴ്ച രാവിലെ 10.30ന് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമവും നടത്തുന്നത്. എം.പി. വീരേന്ദ്രകുമാർ എം.പി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. എന്തുകൊണ്ടാണ് ഈ റെയിൽപാതയുടെ കാര്യത്തിൽ അലംഭാവം തുടരുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടും കേരളത്തി​െൻറ ആകെ ഗുണം ചെയ്യുന്ന പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം ശക്തമാക്കുന്നത്. കേരളത്തി​െൻറ വികസനത്തിന് ഏറ്റവും ഗുണകരമാകുന്ന പദ്ധതി അട്ടിമറിക്കാൻ ശ്രമം നടക്കുകയാണിപ്പോൾ. കൊച്ചിയിൽനിന്ന് ഏഴുമണിക്കൂർ കൊണ്ട് ബംഗളൂരുവിലേക്ക് എത്താവുന്ന ഈ റെയിൽപാത കേരളത്തി​െൻറ സമഗ്രപുരോഗതിക്ക് ഏറ്റവും അത്യാവശ്യമാണെന്ന് വ്യക്തമായതാണ്. സംസ്ഥാനത്തി​െൻറ 80ലധികം പ്രദേശങ്ങളിലേക്കും ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും ഉത്തരേന്ത്യയിലേക്കും പോകാനുള്ള ഏറ്റവും എളുപ്പമാർഗമായിരിക്കും ഈ െറയിൽപാത. സർവേക്കുള്ള പണം അക്കൗണ്ടിൽ നിക്ഷേപിക്കാതെ ഡി.എം.ആർ.സിയെ പദ്ധതിയിൽനിന്ന് പിന്മാറ്റുന്നതിനുള്ള ചരടുവലികൾ സംസ്ഥാനസർക്കാർ തലത്തിൽ തന്നെ നടന്നുവെന്നാണ് പ്രധാന ആരോപണം. സംയുക്ത സംരംഭങ്ങളുടെ മുൻഗണനപട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഈ പാത അട്ടിമറിക്കുന്ന നിലപാട് ശരിയല്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരി​െൻറ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരവുമായി ജനങ്ങൾ മുന്നിട്ടിറങ്ങുന്നതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പാലത്തിൽനിന്ന് കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞു: അപകടം ഒഴിവായത് തലനാരിഴക്ക് മാനന്തവാടി: പാലത്തിൽ നിന്ന് ജീപ്പ് മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച രാവിലെ എേട്ടാടെയാണ് മാനന്തവാടി- ബംഗളൂരു ദേശീയപാതയിലെ തോൽപ്പെട്ടി ചെറിയ നായ്ക്കെട്ടി പാലത്തിന് സമീപത്തെ കൊക്കയിലേക്ക് നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞത്. സിഗ്നൽ അടയാളങ്ങൾ കാടുമൂടിയതിനാലും പാലത്തി​െൻറ വീതി കാണാൻ കഴിയാത്തതുമാണ് അപകടത്തിന് കാരണം. പുൽപള്ളി ഏരിയപള്ളി സ്വദേശികളായ ഏഴ് പേരായിരുന്നു യാത്രക്കാർ. ഇവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുടരെ ഇവിടെ അപകടം പതിവാകുന്നതായി നാട്ടുകാർ പറഞ്ഞു. പാലത്തി​െൻറ ഇരുഭാഗത്തും വൻ ഗർത്തമാണ്. കൈവരിയില്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. വർഷങ്ങളായ് വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട ചെറിയനായ് കെട്ടി പാലം അറ്റകുറ്റപണി നടത്താനോ കാടുകൾ വെട്ടാനോ വകുപ്പധികൃതർ തയാറാകുന്നിെല്ലന്നും ആരോപണമുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് ചരക്ക് ലോറികളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അപകടത്തിൽ പെട്ട ജീപ്പ് പൂർണമായും തകർന്നു. െക്രയിൻ ഉപയോഗിച്ചാണ് വാഹനം പൊക്കിയെടുത്തത്. വിദേശികളെ താമസിപ്പിച്ചത് പൊലീസിനെ അറിയിച്ചില്ല: ഹോട്ടലിനെതിരെ കേസ് കൽപറ്റ: വിദേശികളെ താമസിപ്പിച്ച സംഭവം പൊലീസിനെ അറിയിക്കാത്തതുമായി ബന്ധപ്പെട്ട് കൽപറ്റ പിണങ്ങോട് റോഡിലെ പി.പി.എസ് റസിഡൻസിക്കെതിരെ കേസെടുത്തു. ബ്രിട്ടൺ, ഇസ്രായേൽ സ്വദേശികളാണ് 12, 17 തീയതികളിൽ ഇവിടെ താമസിച്ചത്. വിദേശികൾ വീടുകളിലോ ലോഡ്ജുകളിലോ താമസിക്കുന്നുണ്ടെങ്കിൽ 24- മണിക്കൂറിനകം നിശ്ചിത ഫോമിൽ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഒാഫിസറായ ജില്ല പൊലീസ് മേധാവിയെ അറിയിക്കണമെന്ന നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പൊലീസ് കേസെടുത്തത്. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ബ്യൂറോ ഒാഫ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മ​െൻറി​െൻറ വെബ് സൈറ്റിലൂടെ (www.boi.gov.in) വിദേശികളെ താമസിക്കുന്നത് സംബന്ധിച്ച വിവരം സമർപ്പിക്കാം. എന്നാൽ, ഇതും പാലിക്കാതെ വിദേശികളെ താമസിപ്പിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT