വിവരമില്ലാത്തവർ ചരിത്രം വളച്ചൊടിക്കുന്നു ^കൽപറ്റ നാരായണൻ

വിവരമില്ലാത്തവർ ചരിത്രം വളച്ചൊടിക്കുന്നു -കൽപറ്റ നാരായണൻ കോഴിക്കോട്: താജ്മഹലിനെ തർക്ക മന്ദിരമാക്കുകയും പൊളിച്ചടുക്കണമെന്ന് പറയുകയും ചെയ്യുന്നത് ചരിത്ര ബോധമില്ലാത്ത മന്ദബുദ്ധികളാണെന്ന് കവി കൽപറ്റ നാരായണൻ. കുടിലമായ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടിയാണ് ചിലർ ചരിത്രം വളച്ചൊടിക്കുന്നത്. താജ്മഹലിനെതിരെയുള്ള പ്രസ്താവന ഇന്ത്യക്കാർക്ക് അപമാനമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സാംസ്കാരിക വേദി സംഘടിപ്പിച്ച 'ചരിത്രവും നോവലും -രാഷ്ട്രീയ ജാഗ്രതയുടെ വർത്തമാനങ്ങൾ'എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക വേദി ചെയർമാൻ എ.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, ഡോ. എം.സി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. ഫെസ്റ്റിവൽ ഓഫ് െഡമോക്രസി സംഗീത ആൽബം കൽപറ്റ നാരായണൻ പ്രകാശനം ചെയ്തു. ബാങ്ക് മെൻസ് ക്ലബി​െൻറ ബഷീർ പുരസ്കാരം നേടിയ ഫാറൂഖ് കോളജ് മാഗസിൻ എഡിറ്റർ കെൻസ് മുഹമ്മദിനെ ആദരിച്ചു. കെ.വി. ശശി സ്വഗതവും ഇ.വി. ഹസീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.