കൊയിലാണ്ടി: കൊയിലാണ്ടിക്ക് വേണ്ടത് ബദൽ റോഡല്ല, ദേശീയപാത വീതികൂട്ടലും ആകാശപാതയുമാണെന്ന മുദ്രാവാക്യമുയർത്തി നടന്ന സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. വികസനം മനുഷ്യനു വേണ്ടിയാണെന്നും മനുഷ്യനെ ആട്ടിയോടിക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. കൽപറ്റ നാരായണൻ അധ്യക്ഷത വഹിച്ചു. സി. അശ്വനീദേവ്, വി.വി. സുധാകരൻ, ടി.പി. ജയചന്ദ്രൻ, പി.കെ. വിശ്വനാഥൻ, ടി.കെ. രാധാകൃഷ്ണൻ, കെ.ടി.എം. കോയ, എൻ.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. രാമദാസ് തൈക്കണ്ടി സ്വാഗതവും ശിവദാസ് പനച്ചിക്കുന്ന് നന്ദിയും പറഞ്ഞു. ദേശീയപാത വീതികൂട്ടൽ ഉടൻ തുടങ്ങണം കൊയിലാണ്ടി: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ദേശീയപാത വികസന പ്രവൃത്തി ഉടൻ തുടങ്ങണമെന്ന് സി.പി.ഐ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എൻ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.കെ. വിശ്വനാഥൻ, സി.പി. ഹരീഷ്, പി.കെ. സുധാകരൻ, എം.കെ. റഷീദ്, കെ.എം. രമേശൻ, ബാബു പഞ്ഞാട്ട് എന്നിവർ സംസാരിച്ചു. പുസ്തക വിതരണ വിവാദം: സ്കൂൾ പ്രവർത്തനത്തെ ബാധിക്കരുത് കൊയിലാണ്ടി: ഭാരതീയ വിദ്യാനികേതെൻറ സംസ്കൃതി ജ്ഞാന പരീക്ഷയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം സ്കൂളിെൻറ പ്രവർത്തനത്തെ ബാധിക്കരുതെന്ന് സർവകക്ഷി യോഗത്തിൽ ധാരണയായി. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ചില അധ്യാപകരുടെ നേതൃത്വത്തിൽ വിവാദ പുസ്തകവിതരണം നടന്നത്. ഇതേതുടർന്ന് വിദ്യാർഥി സംഘടനകൾ സ്കൂളിലേക്കു മാർച്ച് നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ. ദാസൻ എം.എൽ.എയുടെ അധ്യക്ഷതയിൽ െഗസ്റ്റ് ഹൗസിൽ യോഗം നടന്നത്. ആരോപണവിധേയനായ അധ്യാപകൻ തൽക്കാലം മാറിനിൽക്കുക, അധികൃതർ നടത്തുന്ന അന്വേഷണം ഉടൻ പൂർത്തിയാക്കുക, വിദ്യാർഥികൾ സമരത്തിൽനിന്ന് വിട്ടുനിൽക്കുക എന്നിവയാണ് തീരുമാനങ്ങൾ. നഗരസഭ ചെയർമാൻ കെ. സത്യൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, വി.പി. ഇബ്രാഹിംകുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. സത്യൻ, കെ.കെ. മുഹമ്മദ്, കെ.എസ്. രമേശ്ചന്ദ്ര, സി. രമേശൻ, രാജേഷ് കീഴരിയൂർ, ടി.കെ. രാധാകൃഷ്ണൻ, സി. സത്യചന്ദ്രൻ, ബി.പി.ഒ എം.ജി. ബൽരാജ്, പി.ടി.എ പ്രസിഡൻറ് സി. ജയരാജ്, ഹെഡ്മാസ്റ്റർ സി.കെ. വാസു, വിദ്യാർഥി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.