ഇരട്ട പദവി: യൂത്ത്​ലീഗ് മണ്ഡലം കൗൺസിലിൽ ബഹളം

നാദാപുരം: നേതാവി​െൻറ ഇരട്ട പദവിയെ ചൊല്ലി നാദാപുരം മണ്ഡലം യൂത്ത് ലീഗ് കൗൺസിലിൽ ബഹളവും വാക്കേറ്റവും. ഇതേതുടർന്ന് ലീഗ് ഹൗസിൽ ജില്ല നിരീക്ഷകൻ പി.പി. റഷീദി​െൻറ സാന്നിധ്യത്തിൽ നടന്ന യോഗം അലങ്കോലമായി. ഇരട്ട പദവി സംബന്ധമായി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകാമെന്ന നിരീക്ഷക​െൻറ ഉറപ്പിൽ യോഗം പിരിയുകയായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദ് അലിയുടെ ഇരട്ട പദവിയാണ് ബഹളത്തിന് കാരണം. നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അലി. രണ്ട് സ്ഥാനങ്ങൾ വഹിക്കാൻ പാടില്ലെന്നാണ് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ നിലപാട്. ഇതി​െൻറ അടിസ്ഥാനത്തിൽ ലീഗ് വാണിമേൽ പഞ്ചായത്ത് സെക്രട്ടറി കെ.വി. കുഞ്ഞമ്മദ്, വളയം പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി സി.വി. കുഞ്ഞമ്മദ് എന്നിവരെ യൂത്ത് ലീഗി​െൻറ ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇവരുടെ ഒഴിവിലേക്ക് പകരക്കാരെ കണ്ടെത്താൻകൂടിയാണ് ഞായറാഴ്ച കൗൺസിൽ വിളിച്ചിരുന്നത്. നേരത്തെ, ഗൾഫിൽ പോകാൻ വേണ്ടി പഞ്ചായത്ത് ലീഗ് ജന. സെക്രട്ടറി സ്ഥാനത്തുനിന്ന് മുഹമ്മദ് അലി താൽക്കാലിക അവധിയെടുത്തിരുന്നു. ഈ വിവരം തെറ്റായി സംസ്ഥാന നേതൃത്വത്തെ അറിയിച്ച് ഇരട്ട പദവി നില നിർത്തുകയായിരുന്നുവെന്നാണ് യോഗത്തിൽ ആക്ഷേപമുയർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.