നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഇംഹാൻസും സാമൂഹിക നീതി വകുപ്പും നടത്തുന്ന മനോരോഗം നേരിടുന്ന മുതിർന്നവർക്ക് പിന്തുണയും പുനരധിവാസവും പ്രോജക്ടിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് . അപേക്ഷ ഒക്ടോബർ 31ന് അഞ്ചിന് മുമ്പ് ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളജ് പി.ഒ എന്ന വിലാസത്തിൽ അയക്കണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: (യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ -ആർ.സി.െഎ രജിസ്ട്രേഷൻ), ഒക്യുപേഷനൽ തെറപ്പിസ്റ്റ്: (യോഗ്യത: ബാച്ലർ ഒാഫ് ഒക്യുപേഷനൽ തെറപ്പിസ്റ്റ്) എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നെറ്റ്വർക്കിങ് കോഴ്സ് കോഴിക്കോട്: കുടുംബശ്രീ മിഷനും നാഷനൽ അർബൻ ലിവ്ലിഹുഡ് മിഷനും ചേർന്ന് നടത്തുന്ന ഫീൽഡ് ടെക്നീഷ്യൻ നെറ്റ്വർക്കിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിലേക്ക് കോഴിക്കോട് കോർപറേഷൻ, രാമനാട്ടുകര, ഫറോക്ക്, കൊയിലാണ്ടി, കൊടുവള്ളി, മുക്കം എന്നീ മുനിസിപ്പാലിറ്റി പരിധികളിൽനിന്നും 18നും 35നും ഇടയിൽ പ്രായമുള്ള പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രസ്തുത കോഴ്സുകളിലേക്കുള്ള പ്രവേശനം തിങ്കളാഴ്ച 10ന് സാമുറിൻസ് ക്രോസ് റോഡിലുള്ള ഗ്ലോബൽ എജുക്കേഷനൽ ട്രസ്റ്റി​െൻറ സ്കിൽ ഡെവലപ്മ​െൻറ് സ​െൻററിൽ നടക്കും. ഫോൺ: 9048155155. പ്രവേശനം തുടങ്ങി കോഴിക്കോട്: കേന്ദ്ര സർക്കാറും കുടുംബശ്രീയും നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. എസ്.എസ്.എൽ.സി യോഗ്യതയുള്ള 18നും 26നും മധ്യേ പ്രായമുള്ള യുവതീയുവാക്കൾക്കാണ് അവസരം. ഹോസ്പിറ്റാലിറ്റി, റീെട്ടയിൽ മാനേജ്മ​െൻറ് എന്നിവയാണ് കോഴ്സുകൾ. താമസം, ഭക്ഷണം, യൂനിഫോം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമായിരിക്കും. ഫോൺ: 9746140440, 9745832366.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.