​സ്​​േനഹത്തിന്​ നന്ദിപറഞ്ഞ്​ ഫുൽഫുൽ നാട്ടിലേക്ക്​

കോഴിക്കോട്: ബിഹാറിലെ കുഗ്രാമത്തിൽനിന്ന് കോഴിക്കോെട്ടത്തിയ കുടുംബത്തിന് നഗരത്തി​െൻറ സ്േനഹത്തിനു മുന്നിൽ കെട്ടിപ്പിടിച്ച് കരയാനല്ലാതെ മറ്റൊന്നുമാകുമായിരുന്നില്ല. രണ്ടു മാസം മുമ്പ് വഴിതെറ്റിയെത്തി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലായ 23കാരൻ ഫുൽഫുലിനെ തേടിയാണ് ബന്ധുക്കളെത്തിയത്. പട്നക്ക് 25 കിലോമീറ്റർ അകലെ സഹജാൻപുർ ആദിവാസിഗ്രാമത്തിൽ നിന്നെത്തിയ നിരക്ഷരരായ കുടുംബത്തെ ഏറെ പണിപ്പെട്ടാണ് കോഴിക്കോെട്ട സാമൂഹിക പ്രവർത്തകർ നഗരത്തിലേക്കെത്തിച്ചത്. കഴിഞ്ഞദിവസം നാട്ടിൽനിന്ന് പുറപ്പെട്ട സംഘം വഴിതെറ്റി കൊല്ലത്താണ് എത്തിയത്. മലയാളം അറിയാത്ത അവർ സഹയാത്രികർക്ക് ഫോൺ കൈമാറിയാണ് കോഴിക്കോട്ടുള്ള സാമൂഹിക പ്രവർത്തകരുമായി ആശയവിനിമയം നടത്തി അവസാനം നഗരത്തിലെത്തിയത്. രണ്ടു കൊല്ലം മുമ്പ് തമിഴ്നാട്ടിൽ ജോലിതേടിപ്പോയി കൂലിയൊന്നും കിട്ടാതെ മാനസികാസ്വാസ്ഥ്യം പിടിപെട്ട് ഫുൽഫുൽ നടന്നും വാഹനങ്ങളിൽ കയറിയും കൊയിലാണ്ടിയിലെത്തിപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് 20നാണ് കൊയിലാണ്ടി പൊലീസ് കോടതി വഴി യുവാവിനെ കുതിരവട്ടത്താക്കിയത്. പൂർണാരോഗ്യം വീണ്ടെടുത്ത യുവാവിനെ സാമൂഹിക പ്രവർത്തകൻ എൻ. ശിവ​െൻറ നേതൃത്വത്തിലുള്ള സന്നദ്ധസംഘം സഹായിക്കുകയായിരുന്നു. ബിഹാർ പൊലീസുമായി നിരന്തരം ബന്ധെപ്പട്ടാണ് കുടുംബത്തെ വിവരമറിയിക്കാൻ സാധിച്ചത്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ മകനുമായി പിതാവ് ലുദേൻ മഞ്ചിത്തും സഹോദരൻ സിർപഞ്ചും പിതൃസഹോദരി സോണാദേവിയും മടങ്ങിയത് മലയാളികളുടെ സന്മനസ്സിനെ നിറമിഴികളാൽ പ്രകീർത്തിച്ചുകൊണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.