ബ്രൗൺ ഷുഗർ വിൽപന നടത്തുന്നയാൾ പിടിയിൽ

കോഴിക്കോട്: വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളെ എക്സൈസ് പിടികൂടി. രണ്ട് ഗ്രാം ബ്രൗൺ ഷുഗറുമായി പന്നിയങ്കര പയ്യാനക്കൽ സിയ മൻസിലിൽ ഹമീദിനെയാണ് (53) പിടികൂടിയത്. രണ്ടാം ഗേറ്റ് പരിസരത്ത് ഞായറാഴ്ച രാവിലെയാണ് ഇയാൾ വലയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫിസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുഗുണ​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. എക്സൈസ് ഇൻസ്പെക്ടർ പി. മുരളീധരൻ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാർ, പ്രിവൻറീവ് ഓഫിസർ മോഹനദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജുബീഷ്, ബിജുമോൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.