കൊടുവള്ളി: . ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ പന്നൂര്‍ അങ്ങാടിക്ക് സമീപമായിരുന്നു സംഭവം. കൊന്തളത്ത് താഴം മുസ്ലിം ലീഗ് ഒാഫിസ് ഉദ്ഘാടനത്തിെൻറ ഭാഗമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ വാഹനജാഥ പന്നൂര്‍ അങ്ങാടിക്ക് സമീപം എത്തിയപ്പോള്‍ അതുവഴി കാരുകുളങ്ങരയിലേക്ക് പോവുകയായിരുന്ന എം.എൽ.എയുടെ കാറിന് മുന്നില്‍ ബൈക്ക് കറക്കുകയും കൂക്കിവിളിക്കുകയുമായിരുന്നു. ഏതാനും പേര്‍ കാറിെൻറ ഇരുഭാഗത്തേക്കും ഒാടിയെത്തിയതായും എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ പന്നൂരില്‍ പ്രകടനം നടത്തി. വാര്‍ഡ് മെംബര്‍ കെ.കെ. ജാഫര്‍ അഷ്റഫ്, എം. ബിജു, നാസര്‍ ചക്കാലക്കൽ, കെ.സി. മുഹമ്മദ്, പി.കെ. അബ്ദുസ്സലാം, പി. അമീര്‍ എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.