ഗെയിൽ വിരുദ്ധ സമരം: സി.പി.എം പ്രവർത്തകർ സമരപ്പന്തലിൽ കൊടിനാട്ടി

കൊടിയത്തൂർ: നിർദിഷ്ട കൊച്ചി-മംഗളൂരു വാതക പൈപ്പ്ലൈനിനെതിരെ കോഴിക്കോട് -മലപ്പുറം ജില്ല സംയുക്ത ആക്ഷൻ കമ്മിറ്റി നടത്തുന്ന കുടിൽ കെട്ടി സമരത്തിന് സി.പി.എം പ്രവർത്തകരുടെയും പിന്തുണ. പാർട്ടിയുടെ വിലക്ക് ലംഘിച്ച് 300ഓളം പ്രവർത്തകർ സമരപ്പന്തലിൽ പാർട്ടി കൊടി നാട്ടി. മലപ്പുറം ജില്ലയിലെ ഗെയിൽ പദ്ധതി കടന്നുപോവുന്ന കാവനൂർ, ഏലിയപറമ്പ് ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിലെ ഇരുനൂറോളം പ്രവർത്തകരാണ് സമരത്തിന് ഐക്യദാർഢ്യവുമായെത്തിയത്. മുൻ ഏരിയ സെക്രട്ടറി സി.കെ. അബ്ദുറഹിമാൻ, വാർഡ് മെംബർ ഷാക്കിർ ഹുസൈൻ, വി. കൃഷ്ണൻ, അനീസ് വാളക്കോടൻ, ഹനീഫ പറശ്ശേരി, കെ. അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലാണ് കൊടിനാട്ടിയത്. എരഞ്ഞിമാവിൽനിന്ന് പ്രകടനമായി പദ്ധതി പ്രദേശത്തെത്തിയ ശേഷമാണ് കൊടിനാട്ടിയത്. കാവനൂർ പഞ്ചായത്തംഗം ഷാക്കിർ ഹുസൈനും സമരത്തിന് പിന്തുണയർപ്പിച്ചെത്തി. ആക്ഷൻ കമ്മിറ്റി നേതാക്കളായ ബഷീർ പുതിയോട്ടിൽ, മജീദ് പുതുക്കുടി, ഗഫൂർ കുറുമാടൻ, ബാവ പവർ വേൾഡ് എന്നിവർ അഭിവാദ്യമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.