മുക്കം: വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച ദമ്പതിമാരോട് കാര്യങ്ങൾ ചോദിച്ചറിയാനെത്തിയ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത നഗരസഭ ജീവനക്കാരുടെ നടപടിയിൽ മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആൻറണി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് മുക്കിലിക്കാട്, എൻ. അപ്പുക്കുട്ടൻ, യു.പി. മരക്കാർ, ജോസ് പള്ളിക്കുന്നേൽ, ഇ.പി. അരവിന്ദൻ, കെ.ടി. മൻസൂർ, എം.കെ. മമ്മദ്, സജീഷ് മുത്തേരി, പി.വി. സുരേന്ദ്രലാൽ, യു.പി. മമ്മദ്, നിഷാബ് മുല്ലോളി, ഷീല നെല്ലിക്കൽ, വി.എൻ. ശുഹൈബ്, പി.ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.