മീസിൽസ്-റൂബെല്ല കുത്തിെവപ്പ് ആഘോഷമാക്കി മാവൂർ ജി.എം.യു.പി മാവൂർ: മീസിൽസ്-റൂബെല്ല പ്രതിരോധ കുത്തിവെപ്പ് ആഘോഷമാക്കി മാവൂർ ഗവ. മാപ്പിള യു.പി സ്കൂൾ. എതിർ പ്രചാരണങ്ങളെ തടയുന്നതിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എൽ.കെ.ജി മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ 953 കുട്ടികളിൽ 536 പേർ കുത്തിവെപ്പെടുത്തു. ഞങ്ങൾ കുത്തിവെപ്പ് നേടിയെന്ന പ്ലക്കാർഡേന്തി പ്രകടനം നടത്തിയാണ് പരിപാടിക്ക് സമാപനം കുറിച്ചത്. ജെ.ആർ.സി കുത്തിവെപ്പ് തുടങ്ങിയതുമുതൽ തീരുന്നതുവരെ വിശ്രമമുറിയിൽ വേണുഗോപാലൻ നായർകുഴി നേതൃത്വം നൽകിയ മാജിക്ഷോയും സംഘടിപ്പിച്ചു. അധ്യാപിക ഇന്ദിരാദേവിയുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. കുത്തിവെപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതാഭായ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സുബൈദ കണ്ണാറ, ഡോ. സുമംഗലാദേവി, െഎ.സി.ഡി.എസ് സൂപ്പർ വൈസർ അഞ്ജു ആനന്ദ്, ഹെൽത്ത് സൂപ്പർ വൈസർ പി.പി. മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം. മധു സ്വാഗതവും എസ്.എം.സി ചെയർമാൻ വളപ്പിൽ നാസർ നന്ദിയും പറഞ്ഞു. സ്വാഗതം ചെയ്തു പെരുവയൽ: വിദ്യാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് പൂവാട്ടുപറമ്പ് മജ്ലിസ് വിദ്യാർഥി അസോസിയേഷൻ 'നജ്മുൽഹുദ'. ഡോ. ഖാസിമുൽ ഖാസിമി ഉദ്ഘാടനം ചെയ്തു. റഫീഖ് അധ്യക്ഷത വഹിച്ചു. ഹംസ ബാഖവി പെരുമ്പാവൂർ, നവാസ് തൗഹീദി ഖാസിമി, ഖാസിം തൗഹീദി ബാഖവി, നിസാമുദ്ദീൻ, മുസ്തഫ, ഷുഹൈബ്, ഫാസിൽ, ലുഖ്മാൻ എന്നിവർ സംസാരിച്ചു. അൻഷാദ് സ്വാഗതവും സലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.