നജീബി​െൻറ തിരോധാനം: പ്രതിഷേധപ്രകടനം നടത്തി

രാമനാട്ടുകര: നജീബി​െൻറ തിരോധാനത്തിനുശേഷം ഒരു വർഷം പിന്നിട്ടിട്ടും കേന്ദ്ര സർക്കാറോ അന്വേഷണ സംഘങ്ങളോ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.െഎ.ഒ ഇർശാദിയ ഏരിയ പ്രകടനവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചു. പരിപാടി എസ്.െഎ.ഒ ജില്ല വൈസ് പ്രസിഡൻറ് അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. പി.ബി.എം ഫർമീസ് സംസാരിച്ചു. എസ്.െഎ.ഒ ഇർശാദിയ ഏരിയ പ്രസിഡൻറ് ജാസിർ ചേളന്നൂർ അധ്യക്ഷത വഹിച്ചു. നജീബി​െൻറ രാഷ്ട്രീയവും പോരാട്ടവും ഇനിയും തുടരുമെന്ന് വൈസ് പ്രസിഡൻറ് ഹംദി ഹനാൻ പ്രഖ്യാപിച്ചു. ഷഹദ് കുന്നക്കാവ്, സുഹൈൽ ബിൻ മീരാൻ, ഷിബിലി പൊന്നേത്ത്, നബീൽ ഹാരിസ്, മുഹമ്മദ് ശഹീം, ബസീം അഹ്മദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.