കോഴിക്കോട്: ജില്ല ൈതക്വാൻഡോ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ജില്ല സീനിയർ ൈതക്വാൻഡോ ചാമ്പ്യൻഷിപ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ൈതക്വാൻഡോ അസോസിയേഷൻ ഒാഫ് കേരള ട്രഷറർ പി.സി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ശരത് കുമാർ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ സംസാരിച്ചു. മത്സരത്തിൽ ലൂന ൈതക്വാൻഡോ ക്ലബ് ഒാവറോൾ കിരീടവും എസ്.എൻ.ടി.ടി.സി ക്ലബ് റണ്ണറപ്പും നേടി. സെക്രട്ടറി പി. ജ്യോതിഷ് സ്വാഗതവും ജോ. സെക്രട്ടറി ഒ.പി. ഷാഫി നന്ദിയും പറഞ്ഞു. ധീര സൈനികരെ ആദരിച്ചു കോഴിക്കോട്: രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച് ധീരമായ സൈനിക കാലഘട്ടം നാടിന് സമർപ്പിച്ച ഇരുപതോളം ജവാന്മാരെ ജെ.സി.െഎ സോൺ-21െൻറ നേതൃത്വത്തിൽ ആദരിച്ചു. ജെ.സി.െഎ സോൺ കോ ഒാഡിനേറ്റർ കെ.എ. ബിജുലാൽ അധ്യക്ഷത വഹിച്ചു. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ് കുമാർ എം.എൽ.എ വിശിഷ്ടാതിഥിയായി. സൈനികർ അവരുടെ പൂർവകാല അനുഭവങ്ങൾ പങ്കുവെച്ചു. സി.പി. അബ്ദുസ്സലാം, പി.വി. ഗംഗാധരൻ, ജാസ്മിൻ കരീം, രാജേഷ് പയ്യോളി, ജി. ഗോപകുമാർ, ശങ്കരനാരായണൻ, സോൺ ഒാഫിസർമാരായ ദീപേഷ്, തസ്നിം കമറുദ്ദീൻ, നിഷാൻ, പ്രോഗ്രാം ഡയറക്ടർ പ്രേമൻ എന്നിവർ സംസാരിച്ചു. അഡ്വ. സിദ്ദീഖ് മോഡറേറ്ററായിരുന്നു. വീരമൃത്യു വരിച്ച ധീര ജവാൻ ചേത്തനാരി ബൈജുവിെൻറ മാതാവ് ശാന്തമ്മയെ ചടങ്ങിൽ ആദരിച്ചു. ജെ.സി.െഎ വള്ളുവനാട് റോയൽസ് പ്രസിഡൻറ് ജെസ്നി സ്വാഗതവും ശങ്കരനാരായണൻ നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് കോഴിക്കോട് കാശ്യപാശ്രമം: കാശ്യപ വേദ റിസർച് ഫൗണ്ടേഷെൻറ 'ശ്രീരുദ്രം ക്ലാസ്' -5.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.