എ. വിൻസെൻറ്​ അനുസ്​മരണവും ഹിന്ദുസ്ഥാനി സംഗീതോത്സവവും

കോഴിക്കോട്: മലബാറിൽ ഹിന്ദുസ്ഥാനി സംഗീതം പ്രചരിപ്പിച്ചവരിൽ പ്രധാനിയായിരുന്ന വിൻസ​െൻറ് മാസ്റ്ററെ നഗരം അനുസ്മരിച്ചു. ഹാർമണി കാലിക്കറ്റി​െൻറ ആഭിമുഖ്യത്തിൽ വിൻസ​െൻറ് മാസ്റ്ററുെട ശിഷ്യരും സംഗീതപ്രേമികളും ടൗൺഹാളിൽ ഹിന്ദുസ്ഥാനി സംഗീതോത്സവം സംഘടിപ്പിച്ചു. ഹാർമോണിസ്റ്റ് നളിൻ മൂൽജി ഉദ്ഘാടനം ചെയ്തു. ടി.പി മമ്മു അധ്യക്ഷത വഹിച്ചു. ഹരിദാസ് പാറക്കാട്ട് സ്വാഗതവും എം.പി. നന്ദകുമാർ നന്ദിയും പറഞ്ഞു. ൈവകീട്ട് നടന്ന അനുസ്മരണ സമ്മേളനം ജില്ല കലക്ടർ യു.വി. േജാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിൻസ​െൻറി​െൻറ പത്നി ലീല കത്രീനയെ കലക്ടർ പൊന്നാടയണിയിച്ച് ആദരിച്ചു. മ്യൂസിക് തെറപ്പി വിദഗ്ധൻ മെഹ്റൂഫ് രാജ് മുഖ്യ പ്രഭാഷണം നടത്തി. കെ. ദേവദാസ് സ്വാഗതവും സി.കെ. പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT