പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും പ്ലാവിൻ തൈകൾ നട്ട് വളർത്തുന്ന വിഷൻ ഒളവണ്ണയുടെ 'എെൻറ മരം എെൻറ പ്ലാവ്' പദ്ധതി ആരംഭിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പ്ലാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. എല്ലാ വീടുകളിലും വരിക്കച്ചക്കയുടെ തൈ നട്ട് തുടർപരിചരണം ഒരുക്കുന്നതാണ് പദ്ധതി. ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഗുണമേന്മയുള്ള നാലുവർഷം കൊണ്ട് കായ്ക്കുന്ന പ്ലാവിൻതൈകളാണ് വിതരണം ചെയ്യുന്നത്. സന്നദ്ധസംഘടനകൾ, ഗുരുവായൂരപ്പൻ കോളജ് എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിഷൻ പ്രവർത്തകർ മുഴുവൻ വീടുകളിലുമെത്തി വീട്ടുകാരുടെ സഹകരണത്തോടെ തൈകൾ നടും. ലത്തീഫ് ഒളവണ്ണ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ മുഖ്യപ്രഭാഷണം നടത്തി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജയരാജൻ, മഠത്തിൽ അബ്ദുൾ അസീസ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ എൻ.കെ. പവിത്രൻ, ഒളവണ്ണ കൃഷി ഓഫിസർ അജയ് അലക്‌സ്, നല്ലളം പൊലീസ് ഇൻസ്‌പെക്ടർ കെ.പി. സെയ്തലവി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. ഐ.പി. മീര, രഞ്ജിത്ത് ഒളവണ്ണ, സഹീർ ഒളവണ്ണ, എൻ. മുരളീധരൻ, പി. ഹരിദാസൻ, പി. പവിത്രൻ, മനക്കൽ രാമദാസ്, ദീപക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.