മലബാർ ബൊട്ടാണിക്കൽ ഗാർഡൻ റോഡ് നവീകരിച്ചു

ഒളവണ്ണ: നവീകരിച്ച മലബാർ ബൊട്ടാണിക്കൽ ഗാർഡൻ റോഡ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തി​െൻറ വാർഷിക പദ്ധതിയിൽ 60 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരണ പ്രവർത്തിയുടെ രണ്ടാംഘട്ടം പൂർത്തീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിയാണ് പ്രവൃത്തി ചെയ്യുന്നത്. ജില്ല പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട് അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, വൈസ് പ്രസിഡൻറ് മനോജ് പാലത്തൊടി, ബ്ലോക്ക് മെംബർ ഉഷ, ഗ്രാമപഞ്ചായത്ത് അംഗം മിനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. ജയപ്രശാന്ത്, രാമദാസ് മനക്കൽ, അബ്ദുൽ അസീസ്, വി.എം. ചന്ദ്രൻ, രമേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.