റോഡ്​ തകർച്ച: കോഴിക്കോട്​^ബാലുശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിന്​

റോഡ് തകർച്ച: കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിന് റോഡ് തകർച്ച: കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിന് നന്മണ്ട: ജില്ല മേജർ റോഡായ കോഴിക്കോട്-ബാലുശ്ശേരി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബാലുശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കാനൊരുങ്ങുന്നു. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ സർവിസ് നടത്തി മുന്നോട്ടുപോകാൻ പ്രയാസമാണെന്ന തിരിച്ചറിവിലാണ് തൊഴിലാളികൾ. ജപ്പാൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് റോഡി​െൻറ കണ്ടകശനി ആരംഭിച്ചത്. മരാമത്ത് വകുപ്പ് റോഡ് ടാർ ചെയ്യുേമ്പാൾ ജപ്പാൻ കുടിവെള്ള പൈപ്പിടുന്നവർ ടാറിങ് നടത്തിവരുന്ന റോഡുകൾ വെട്ടിപ്പൊളിക്കുകയായിരുന്നു. കാലവർഷമായാൽ റോഡിലൂടെയുള്ള യാത്ര ദുരിതമായി. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുേമ്പാൾ അൽപം ക്വാറി വേസ്റ്റുകൊണ്ട് കുഴികൾ നികത്തി അധികൃതർ മുഖം രക്ഷിക്കുന്നതും ഇ11/4, കാക്കൂർ അങ്ങാടി, ചേളന്നൂർ എസ്.എൻ കോളജ്, അൗ റൂട്ടിൽ പതിവായി. ബാലുശ്ശേരിമുക്ക്, നന്മണ്ട കാക്കൂർ അമ്പലത്തുകുളങ്ങര, മൂ േട്ടാളി-കക്കോടി ബൈപാസ് എന്നിവിടങ്ങളിലെ റോഡ് അങ്ങേയറ്റം തകർച്ചയിലാണ്. 55ലേറെ സ്വകാര്യ ബസുകൾ ഇൗ റൂട്ടിൽ സർവിസ് നടത്തുന്നുണ്ട്. വാഹനങ്ങൾ കുഴികളിൽ വീണ് യാത്രക്കാരുടെയും ബസ്തൊഴിലാളികളുടെയും നടുവൊടിക്കുന്നതിനൊപ്പം വാഹനങ്ങൾക്കും കേടുപറ്റുന്നു. ബാലുശ്ശേരിയിൽനിന്നും 50 മിനിറ്റുകൊണ്ട് നഗരത്തിലെത്തേണ്ട ബസുകൾ ഇപ്പോൾ ഒരു മണിക്കൂറിലേറെയാണ് എടുക്കുന്നത്. തൊഴിലാളികളും ഉടമകളും നിരവധി തവണ പ്രക്ഷോഭം നടത്തുേമ്പാൾ റോഡി​െൻറ നവീകരണം ഉണ്ടെന്നായിരുന്നു അധികൃത ഭാഷ്യം. കാര്യക്ഷമമായ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ ഇനിയും തയാറായിട്ടില്ല. സ്വകാര്യ ബസുകളുടെ റൂട്ടായതിനാൽ ബസ് സർവിസ് നിർത്തിയാൽ ജനം ദുരിതത്തിലാകും. റോഡി​െൻറ ശോച്യാവസ്ഥക്കെതിരെ ശയന സമരം അടക്കമുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് യുവജന സംഘടനകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.