വടകര: മടപ്പള്ളി അറക്കൽ പ്രദേശത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കി. വയനാട് അമ്പലവയലിൽ സ്കൂൾ ജീവനക്കാരിയാണ് ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. വീടുകൾ കയറിയുള്ള സർവേയും ബോധവത്കരണ ക്ലാസും നടത്തി 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എടുക്കേണ്ട കുത്തിവെപ്പിനെക്കുറിച്ച് കണക്കെടുപ്പ് നടത്തും. കൃത്യമായി കുത്തിവെപ്പെടുക്കാത്ത കുട്ടികൾക്ക് എത്രയും പെെട്ടന്ന് കുത്തിവെപ്പ് കൊടുക്കാനുള്ള നടപടി എടുക്കും. പ്രതിരോധത്തിനായുള്ള വാക്സിനേഷനും ഗുളികവിതരണവും തിങ്കളാഴ്ച രാവിലെ മുതൽ അറക്കൽ അംഗൻവാടിയിൽ നടക്കും. രോഗിയുമായി അടുത്ത് ഇടപഴകിയവർക്കും തൊട്ടടുത്ത താമസക്കാർക്കും പ്രതിരോധ മരുന്ന് നൽകും. രോഗത്തെക്കുറിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ ബോധവത്കരണ ക്ലാസും നടത്തുന്നുണ്ട്. ബോധവത്കരണ പരിപാടി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. കവിത ഉദ്ഘാടനം ചെയ്തു. ശശികല ദിനേശൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ അച്യുതൻ പുതിയോട്ടുകണ്ടി, പി.വി. സുരേന്ദ്രൻ, കെ. ജയരാജ്, വാർഡ് അംഗങ്ങളായ കെ.കെ. വിജയലക്ഷ്മി, പ്രശാന്ത് നടുക്കണ്ടി, കുമാരൻ വെളിച്ചപ്പാട്, യു. രജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.