യുവജനതാദൾ പോസ്​റ്റ്​ ഒാഫിസ്​ മാർച്ച് നടത്തി

പേരാമ്പ്ര: കേന്ദ്ര സർക്കാരി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുവജനതാദൾ -യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര പോസ്റ്റ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് പി.സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് ഓടയിൽ അധ്യക്ഷത വഹിച്ചു. സി. സുജിത്ത്, നിഷാദ് പൊന്നംങ്കണ്ടി, കെ. സജീവൻ, കെ.ജി. രാമനാരായണൻ, വത്സൻ എടക്കോടൻ, പി.സി. സതീഷ്, ആർ.എം. രവീന്ദ്രൻ, സി.എം. സുനിൽ, ബി.ടി. സുധീഷ് കുമാർ, രമാദേവി നാഗത്ത് താഴെ, പി. മോനിഷ, കെ.സി. അജീഷ്, ടി.കെ. ബാലഗോപാലൻ എന്നിവർ നേതൃത്വം നൽകി. 'ജി.എസ്.ടി കൂടുതൽ പ്രത്യാഘാതങ്ങളുണ്ടാവും' പേരാമ്പ്ര: നോട്ട് പിൻവലിച്ചതും ദീർഘവീക്ഷണമില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയതും ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ. പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്സ് ആൻഡ് മാനേജ്മ​െൻറ് വിഭാഗം സംഘടിപ്പിച്ച ജി.എസ്.ടി സെമിനാറും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പ്രഫ. എം. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡൻറ് കെ. ഇമ്പിച്ചാലി സംസാരിച്ചു. എ. ശശി സ്വാഗതവും യൂനിയൻ ചെയർമാൻ ഷാനിഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.