പഠന പ്രക്രിയയിൽ നൂതന മാതൃകയുമായി കുടുംബശ്രീ കോഴിക്കോട്: കുടുംബശ്രീ സംവിധാനം കൂടുതൽ ചലനാത്്മകമാക്കുന്നതിനും ഫലപ്രദമാക്കുന്നതിനുമായി 'കുടുംബശ്രീ സ്കൂളിന്' ജില്ലയിൽ തുടക്കമായി. 20-ാം വർഷത്തിലേക്ക് കടക്കുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിെൻറ ഭാഗമായാണ് 'കുടുംബശ്രീ സ്കൂൾ' എന്ന ആശയത്തിന് സംസ്ഥാന സർക്കാറും സംസ്ഥാന മിഷനും രൂപംനൽകിയിരിക്കുന്നത്. സ്കൂളിെൻറ ഭാഗമായുള്ള പഠന പ്രവർത്തനങ്ങൾക്ക് വിവിധ സി.ഡി.എസുകളിൽ തുടക്കമായി. ഔപചാരിക ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ തൊഴിൽ വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. വിവിധതലങ്ങളിലെ ജനപ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ അയൽക്കൂട്ട അംഗങ്ങളും ക്ലാസിൽ ഭാഗഭാക്കാകും. സ്കൂളിനോട് അനുബന്ധമായി നിരന്തരമായ സ്വയംപഠന പ്രക്രിയക്കാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിെൻറ ഭാഗമായി കുടുംബശ്രീ ആവിഷ്കരിച്ചത്. ഓരോ അയൽക്കൂട്ടത്തിലും വിവിധ വിഷയങ്ങളെ അധികരിച്ച് രണ്ടു മണിക്കൂർ വീതം ആറ് സെഷനുകളിലായി ക്ലാസ് സംഘടിപ്പിക്കും. ഈ പ്രക്രിയയിൽ പങ്കെടുക്കുന്ന അയൽക്കൂട്ടങ്ങൾക്ക് പ്രത്യേകം സർട്ടിഫിക്കറ്റും ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.