തിരുവമ്പാടി: കർഷകരെ കുടിയിറക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക രക്ഷ ജാഥ കക്കാടംപൊയിലിൽ സമാപിച്ചു. കുടിയിറക്ക് നീക്കം, കാർഷികവിളകളുടെ വിലയിടിവ്, വന്യമൃഗശല്യം തുടങ്ങി കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 25-ന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിെൻറ പ്രചാരണാർഥമാണ് ജാഥ സംഘടിപ്പിച്ചത്. ചെമ്പനോടയിൽ 20-ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഡയറക്ടർ ഫാ. െസബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലാണ് ജാഥ ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ് ഉദ്ഘാടനം ചെയ്തു. ഒ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. കക്കാടംപൊയിൽ സെൻറ് മേരീസ് പള്ളി വികാരി വർക്കി ചെറുപിള്ളാട്ട് മുഖ്യ പ്രഭാഷണം നടത്തി. ബേബി പെരുമാലിൽ, സി.സി. തോമസ്, മാർട്ടിൻ തോമസ്, ജോൺസൺ കുളത്തിങ്കൽ, ജെയിംസ് മറ്റം, ടി.കെ. ജോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.