മിന്നും താരം അപർണ റോയി മലയോരത്തിന് അഭിമാനമായി തിരുവമ്പാടി: പാലായിൽ നടക്കുന്ന സംസ്ഥാന കായികോത്സവത്തിലെ വേഗറാണി അപർണ റോയി മലയോരത്തിെൻറ അഭിമാനമായി. ശനിയാഴ്ച നടന്ന 100 മീറ്റർ മത്സരത്തിൽ 12.49 സെക്കൻഡിലാണ് അപർണ സ്വർണം നേടിയത്. പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹയർ സെക്കൻൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ മികച്ച പരിശീലനമാണ് സുവർണ താരത്തിെൻറ തിളക്കത്തിന് പിന്നിൽ. പ്രൈമറി തലത്തിൽ തന്നെ അപർണയുടെ കഴിവ് തിരിച്ചറിഞ്ഞ അധ്യാപകനായ പിതാവ് റോയി ഓവേലിൽ ട്രാക്കിന് പുറത്ത് കരുത്തുപകർന്നു. ദേശീയ ജൂനിയർ സ്കൂൾ മീറ്റ്, ദേശീയ യൂത്ത് മീറ്റ് എന്നിവ അപർണക്ക് പ്രോത്സാഹനമായി. തുർക്കിയിലും ഫ്രാൻസിലും നടന്ന അന്തർദേശീയ സ്കൂൾ മീറ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നടന്ന അണ്ടർ 14 ഏഷ്യൻ റീജനൽ ഫുട്ബാളിലും അപർണ പങ്കെടുത്തിരുന്നു. കൂടരഞ്ഞി ചവലപ്പാറ സ്വദേശിനിയാണ്. പിതാവ് റോയി ഓവേലിൽ പുന്നക്കൽ വിളക്കാംതോട് എം.എ.എം യു.പി സ്കൂൾ പ്രധാനാധ്യാപകനാണ്. കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ അധ്യാപിക ടീനയാണ് മാതാവ്. അർജുൻ റോയി സഹോദരനാണ്. photo Thiru 1 അപർണ റോയി വലിയമ്മ ഏലിയാമ്മക്കും സഹോദരൻ അർജുനുമൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.