കൊടിയത്തൂർ: ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതി ജനവാസ മേഖലകളിലൂടെ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ എരഞ്ഞിമാവിൽ സമരംചെയ്യുന്ന ജനകീയ സമരസമിതിക്കും ഇരകൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത റാലി നടത്തി. കൊടിയത്തൂർ പഞ്ചായത്ത് സമസ്ത കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു റാലി. സമരപ്പന്തലിൽ നടന്ന പൊതുസമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ മാനേജർ കെ. മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കോഒാഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് ടി.എ. ഹുസൈൻ ബാഖവി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്, എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി പി. അലി അക്ബർ, കെ.വി. അബ്ദുറഹിമാൻ, അബ്ദുറഹിമാൻ ലത്വീഫി, വി. ഇമ്പിച്ചാലി മുസ്ലിയാർ, നടുക്കണ്ടി അബൂബക്കർ, നുഹ്മാൻ കുമാരനെല്ലൂർ, എ.കെ. ഗഫൂർ ഫൈസി, സി.ടി. അബ്ദുൽ മജീദ്, സി.കെ. അബ്ദുറസാഖ്, എ.കെ. അബ്ബാസ്, വൈത്തല അബൂബക്കർ, മൂസ മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.