അടിപ്പാതക്കുവേണ്ടി ആഗ്രഹിച്ചു; വെള്ളക്കെട്ടിൽ വലഞ്ഞു

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ ഗേറ്റിനു പടിഞ്ഞാറു ഭാഗം താമസിക്കുന്നവരുടെ അവസ്ഥ അതിദയനീയം. പാതിവഴിയിൽ നിർത്തിയ റെയിൽവേ അടിപ്പാത നിർമാണമാണ് ഇവരെ ദുരിതത്തിലാക്കിയത്. അടിപ്പാത നിർമിക്കുന്നതിനിടെ മണ്ണുമൂടി ഓവുചാൽ അടഞ്ഞതോടെ വീടുകളുടെ മുറ്റങ്ങളിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. കിണർ വെള്ളവും മോശമായി. മാസങ്ങളോളമായി ഈ സ്ഥിതി. കഴിഞ്ഞ മേയിലാണ് അടിപ്പാത നിർമാണ പ്രവൃത്തി റെയിൽവേ തുടങ്ങിയത്. എന്നാൽ, മഴ കാരണം നിർത്തിവെക്കേണ്ടി വന്നു. ഇനി വേനൽക്കാലത്തേ നിർമാണ പ്രവൃത്തി പുനരാരംഭിക്കുകയുള്ളൂ. അതിനുമുമ്പ് വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.