വിദ്യാരംഗം സാഹിത്യ വേദി: ഉപജില്ല സർഗോത്സവം പേരാമ്പ്രയിൽ

പേരാമ്പ്ര: വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സാഹിത്യ ശിൽപശാല 21ന് പേരാമ്പ്ര ജി.യു.പി സ്കൂളിൽ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 700ഓളം വിദ്യാർഥികൾ പങ്കെടുക്കും. കഥ, കവിത, ചിത്രരചന, കവിതാലാപനം, നാടൻ പാട്ട്, അഭിനയക്കളരി എന്നീ ഇനങ്ങളിലാണ് മത്സരം. രാവിലെ ഒമ്പത് മുതൽ രജിസ്ട്രേഷൻ നടക്കും. സ്കൂളുകളിൽനിന്നും പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ പ്രവേശന ഫോറവുമായി രജിസ്ട്രേഷൻ നടത്തണമെന്ന് എ.ഇ.ഒ സുനിൽ കുമാർ അരീക്കാംവീട്ടിൽ, കോഓഡിനേറ്റർ വി.എം. അഷ്റഫ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.