കോഴിക്കോട്: മലേറിയയെ തുടച്ചുമാറ്റി എന്നവകാശപ്പെടുമ്പോഴും വീണ്ടും രോഗം സ്ഥിരീകരിക്കപ്പെടുന്നത് ആശങ്കയുയർത്തുന്നു. വ്യാഴാഴ്ച രണ്ടുപേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജനുവരി മുതൽ ഇതുവരെ മലേറിയ ബാധിച്ചവരുടെ എണ്ണം 158 ആയി. ഇതിൽ 30ഓളം കേസുകൾ തദ്ദേശീയവും (ഇൻഡിജിനസ്)മറ്റുള്ളവ പുറത്തുനിന്നെത്തുന്നവരിലുമാണ്(ഇംപോർട്ടഡ്) കണ്ടെത്തിയിട്ടുള്ളത്. നാട്ടിലെ വലിയ വിഭാഗമായ ഇതര സംസ്ഥാന തൊഴിലാളികളിൽ മലേറിയയുൾെപ്പടെയുള്ള പകർച്ചവ്യാധികൾ പിടിപെടുന്നത് ആരോഗ്യഭീഷണിയുയർത്തുകയാണ്. മരുതോങ്കര, കോടഞ്ചേരി എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മലേറിയ സ്ഥിരീകരിച്ചത്. മംഗലാപുരത്ത് നഴ്സിങ്ങിന് പഠിക്കുന്ന മരുതോങ്കര സ്വദേശിയായ പെൺകുട്ടിക്കും കോടഞ്ചേരിയിൽ നിർമാണത്തൊഴിലാളിയായ വെസ്റ്റ്ബംഗാൾ സ്വദേശിക്കുമാണ് മലേറിയ ബാധിച്ചത്. പനിയെത്തുടർന്നാണ് മംഗലാപുരത്തുനിന്ന് നഴ്സിങ് വിദ്യാർഥിനി നാട്ടിലെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി കോഴിക്കോെട്ടത്തിയിട്ട് ഏറെനാളായില്ല. ഈ മാസം മാത്രം എട്ട് മലേറിയ കേസുകളാണ് ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ പുതിയാപ്പ ഫിഷിങ് ഹാർബറിെൻറ പരിസരത്ത് വ്യാപകമായി മലേറിയ പടർന്നുപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.