കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം ആവിഷ്കരിച്ച 'സീറോ വേസ്റ്റ് കോഴിക്കോട്' പദ്ധതിയുടെ പ്രവൃത്തി നിർവഹണോദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടക്കും. പദ്ധതി സംബന്ധിച്ച വിശദ രൂപരേഖ ഹരിതകേരള മിഷനു മുന്നിൽ അവതരിപ്പിച്ചു. 25ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് പദ്ധതി സമർപ്പിക്കും. നവംബർ ഒന്നിന് 12 ബ്ലോക്ക് പഞ്ചായത്തുകളിൽ സൂപ്പർ എം.ആർ.എഫിനും, 48 ഗ്രാമപഞ്ചായത്തുകളിൽ മിനി എം.ആർ.എഫിനും തറക്കല്ലിടും. കുടുംബശ്രീയുടേയും ഹരിതസേനയുടേയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടനുബന്ധിച്ച് 70 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലികളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും പ്രോജക്ട് ക്ലിനിക് നടത്തിയിരുന്നു. ആകെ 70.43 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ പദ്ധതികൾക്കായി വകയിരുത്തിയത്. കലക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ഹരിത കേരള മിഷൻ ജില്ല കോഒാർഡിനേറ്റർ പ്രകാശ്, ശുചിത്വ മിഷൻ ജില്ല കോ ഒാഡിനേറ്റർ സി. കബനി, ജില്ലാ പ്ലാനിങ് ഓഫിസർ എം.എ. ഷീല, കുടുംബശ്രീ ജില്ല കോ ഒാഡിനേറ്റർ പി.സി. കവിത തുടങ്ങിയവർ പങ്കെടുത്തു. റാങ്ക് ലിസ്റ്റ് റദ്ദാക്കി കോഴിക്കോട്: ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ സാനിട്ടറി ഇൻസ്പെക്ടർ (കാറ്റഗറി നമ്പ.339/09) തസ്തികയിലേക്ക് 2014 ജൂലൈ മൂന്നിന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിെൻറ കാലാവധി 2017 ജൂലൈ നാലിന് റദ്ദാക്കി. ജില്ലയിൽ പ്രിൻറിങ് വകുപ്പിൽ കോപ്പി ഹോൾഡർ (കാറ്റഗറി നമ്പ.46/09) തസ്തികയിലേക്ക് 2014 ജനുവരി 28ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിെൻറ ദീർഘിപ്പിച്ച കാലാവധി 2017 ജൂലൈ ഒന്നിന് റദ്ദാക്കി. ജില്ലയിൽ കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റൻറ് (കാറ്റഗറി നമ്പ 97/2010) തസ്തികയിലേക്ക് 2014 ഫെബ്രുവരി 18ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിെൻറ ദീർഘിപ്പിച്ച കാലാവധി 2017 ജൂലൈ ഒന്നിന് റദ്ദാക്കി. ലോകായുക്ത സിറ്റിങ് 26ന് കോഴിക്കോട്: കേരള ലോകായുക്തയുടെ ക്യാമ്പ് സിറ്റിങ് ഒക്ടോബർ 26ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.