വിട പറഞ്ഞത്​ വെള്ളിയോട്​ സ്​കൂളി​െൻറ ശിൽപി

വാണിമേൽ: നൂറുകണക്കിന് വിദ്യാർഥികൾക്ക് അറിവി​െൻറ ആദ്യക്ഷരം പകർന്ന മാതൃകാധ്യാപകനായിരുന്നു വ്യാഴാഴ്ച കുറ്റ്യാടി ഉൗരത്ത് നിര്യാതനായ ടി.കെ. അമ്മദ് മാസ്റ്റർ. ഒൗദ്യോഗിക സേവനത്തിൽനിന്ന് വിരമിച്ച ശേഷവും മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. കോടിയൂറ എൽ.പി സ്കൂളിൽ അധ്യാപകനായാണ് അദ്ദേഹം ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് സർക്കാർ സർവിസിൽ വയനാട് തരുവണയിൽ അധ്യാപകനായി നിയമിക്കപ്പെട്ടു. നാദാപുരം ഗവ. യു.പി സ്കൂൾ, കരണ്ടോട് ഗവ. എൽ.പി സ്കൂൾ, മുള്ളമ്പത്ത് ജി.എസ്.ടി.എസ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിക്കുകയുണ്ടായി. കരണ്ടോട് പ്രധാനാധ്യാപകനായിരിക്കെയാണ് അദ്ദേഹം സർവിസിൽനിന്ന് വിരമിച്ചത്. അമ്മദ് മാസ്റ്ററെ വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്നതാണ്. അദ്ദേഹം വെള്ളിയോട് ഗവ. എൽ.പി സ്കൂളിൽ അധ്യാപകനായിരിക്കെ സ്കൂളി​െൻറ അംഗീകാരം നഷ്ടപ്പെടുന്ന സ്ഥിതിയിലായി. സ്കൂൾ കെട്ടിടം നിർമിക്കാൻ സ്വന്തമായി സ്ഥലം നൽകണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പി​െൻറ നിർദേശം. അമ്മദ് മാസ്റ്റർ ഇതിനായി മുന്നിട്ടിറങ്ങുകയും ഇതേ തുടർന്ന് വലിയ പറമ്പത്ത് കണ്ണൻ എന്നയാൾ പത്ത് സ​െൻറ് സ്ഥലം സ്കൂൾ കെട്ടിടം നിർമിക്കാനായി സൗജന്യമായി നൽകുകയുമായിരുന്നു. പിന്നീട് ഒാരോ വർഷവും നാട്ടുകാർ ഷെഡ് പണിത് ഒാലമേഞ്ഞാണ് സ്കൂൾ നിലനിർത്തിയത്. 1972ലാണ് സർക്കാർ വക സ്കൂളിന് സ്ഥിരം കെട്ടിടം പണിതത്. ഇന്നത് 1400 ലേറെ വിദ്യാർഥികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂളായി മാറിയിരിക്കുന്നു. നല്ലൊരു ഗായകൻ കൂടിയായിരുന്നു അമ്മദ് മാസ്റ്റർ. താൻ പ്രാഥമിക പഠനം നടത്തിയ ഭൂമിവാതുക്കൽ എം.എൽ.പി സ്കൂളി​െൻറ സുവർണ ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർഥികൾക്കായി നടത്തിയ ലളിതഗാന മത്സരത്തിൽ ത​െൻറ ശിഷ്യന്മാരോടും മകൻ റഷീദിനോടും മത്സരിച്ച് അദ്ദേഹം സമ്മാനം നേടിയത് ഏറെ കൗതുകകരമായിരുന്നു. അമ്മദ് മാസ്റ്ററുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുറ്റ്യാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. നിര്യാണത്തിൽ വെള്ളിയോട് ഗവ. ഹയർെസക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിലി​െൻറയും പി.ടി.എയുടെയും സംയുക്തയോഗം അനുശോചിച്ചു. പ്രധാനാധ്യാപകൻ കെ. സുരേന്ദ്രൻ, പി.ടി.എ പ്രസിഡൻറ് കെ. രാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ചന്തുമാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.