പട്ന: ബിഹാറിലെയും ഝാർഖണ്ഡിലെയും രണ്ട് ഉന്നത മാവോവാദി നേതാക്കൾ ലക്ഷാധിപരെന്ന് ബിഹാർ പൊലീസിലെ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്) തയാറാക്കിയ റിപ്പോർട്ട്. സന്ദീപ് യാദവ്, പ്രദ്യുമാൻ ശർമ എന്നിവെരക്കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങൾ ആഡംബര ജീവിതം നയിക്കുന്നെന്നും മക്കൾ പേരുകേട്ട സ്വകാര്യ കോളജുകളിൽ പഠിക്കുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇരുവരുടെയും മക്കൾക്ക് സ്വന്തമായി സ്പോർട്സ് ബൈക്കുകളുണ്ടത്രെ. അവർ വിമാനത്തിൽ യാത്രചെയ്യാറുണ്ടെന്നും പറയുന്നു. റിപ്പോർട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറി. സന്ദീപ് യാദവ് ബിഹാർ -ഝാർഖണ്ഡ് പ്രത്യേക ഏരിയ സമിതിയുടെ ചുമതലക്കാരനാണ്. 88 കേസുകളിൽ പ്രതിയായ ഇയാളുടെ തലക്ക് അഞ്ചുലക്ഷം രൂപ സർക്കാർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിെൻറ സഹോദരൻ ധനിക് ലാലും മാവോവാദിയാണ്. 51 കേസുകളിൽ പ്രതിയായ പ്രദ്യുമാെൻറ തലക്ക് അര ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹവും പ്രത്യേക ഏരിയ സമിതി അംഗമാണ്. സന്ദീപിെൻറ മൂത്തമകൻ രാഹുൽകുമാർ പട്നയിലെ പ്രശസ്ത കോളജിൽ ബി.ബി.എ വിദ്യാർഥിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രാഹുൽ ഒൗറംഗാബാദിലെ ഷോറൂമിൽനിന്ന് സ്വന്തംപേരിൽ സ്പോർട്ട് ബൈക്ക് വാങ്ങിയത്രെ. ഇളയ മകൻ റാഞ്ചിയിലെ പേരുകേട്ട കോളജിലാണ് പഠിക്കുന്നത്. അയാൾക്കും സ്പോർട്സ് ബൈക്കുണ്ട്. സന്ദീപിെൻറ ഭാര്യ രാജന്തി ഗയയിലെ ലുതുവ സർക്കാർ പ്രൈമറി സ്കൂളിൽ താൽക്കാലിക അധ്യാപികയാണ്. സ്കൂളിൽ പോകാത്തപ്പോഴും ഇവർക്ക് വരുമാനം ലഭിക്കുന്നുണ്ടത്രെ. ഇവർക്ക് 80 ലക്ഷം രൂപ മൂല്യമുള്ള ഭൂസ്വത്തുണ്ടെന്നും ഒൗറംഗാബാദിലെ മൂന്ന് ബാങ്കുകളിൽ 13.53 ലക്ഷത്തിെൻറയും മ്യൂച്വൽ ഫണ്ടിൽ 2.31 ലക്ഷത്തിെൻറയും നിക്ഷേപമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പ്രദ്യുമാനും സഹോദരൻ പ്രമോദ് സിങ്ങിനും കൂടി ജഹാനബാദിൽ 83.8 ലക്ഷം രൂപ വിലമതിക്കുന്ന 250 ഏക്കർ ഭൂമിയുണ്ടത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.