ദീപാവലി പടക്കം: നിയന്ത്രണം കൊണ്ടുവരുമെന്ന്​ തമിഴ്​നാട്​

ചെന്നൈ: അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ദീപാവലി നാളുകളിൽ അനിയന്ത്രിതമായി പടക്കംപൊട്ടിക്കുന്നത് നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന് തമിഴ്നാട് പരിസ്ഥിതി വകുപ്പ് മന്ത്രി കെ.സി. കറുപ്പണ്ണൻ. നിലവിലുള്ളതിനേക്കാൾ നാലിരട്ടി പുകപടലം ചെൈന്ന നഗരത്തിൽ നിറഞ്ഞതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വെളിപ്പെടുത്തി. ഇത് വിമാന -െട്രയിൻ- റോഡ് ഗതാഗതം മന്ദഗതിയിലാക്കി. ചെന്നൈ സെൻട്രൽ, എഗ്മോർ സ്റ്റേഷനുകളിൽ നിന്നു പുറപ്പെടുന്ന െട്രയിനുകൾ വേഗത കുറച്ചാണ് പോയത്. സേബർബൻ , മെേട്രാ െട്രയിൻ സർവിസുകളുടെയും വേഗത കുറച്ചിരിക്കുകയാണ്. കാഴ്ച മങ്ങിയതുമൂലം റോഡപകടങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മീറ്റർ ക്യൂബിൽ 60 മൈക്രോ ഗ്രാം അന്തരീക്ഷ മലിനീകരണമാണ് അംഗീകരിക്കപ്പെട്ടത്. എന്നാൽ, ഇതു കഴിഞ്ഞദിവസങ്ങളിൽ 248 മൈക്രോ ഗ്രാമായി ഉയർന്നു. ചെന്നൈ നഗരത്തിൽപെട്ട മണലി, ഗിണ്ടി, അണ്ണാനഗർ, അണ്ണാശാൈല, റോയപുരം, കോടമ്പാക്കം, മൈലാപുർ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടിയ അന്തരീക്ഷമലിനീകരണം റിപ്പോർട്ട് ചെയ്തത്. ഇതിനിടെ, പടക്കം െപാട്ടിച്ച് പൊള്ളലേറ്റ് നാൽപതോളം പേർ കിൽപോക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.