ബിവറേജസ് ഒൗട്ട്​ലെറ്റിലെ ക്യൂ പൊതുജന​ ശല്യമുണ്ടാക്കുന്നില്ലെന്ന്​ എക്​സൈസ്​

കൊച്ചി: തൃശൂർ കുറുപ്പം റോഡിലെ ബിവറേജസ് ഒൗട്ട്ലെറ്റിലെ ക്യൂ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നില്ലെന്ന് എക്സൈസ് ഹൈകോടതിയിൽ. കുറുപ്പം റോഡിലെ ക്യൂ നിമിത്തമുള്ള പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് സമീപത്തെ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ പെയിൻറ്സ്, ഒമേഗ ഡിസ്ട്രിബ്യൂട്ടേഴ്സ് തുടങ്ങിയവർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസ​െൻറ വിശദീകരണം. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒൗട്ട്ലെറ്റിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ നിർദേശിച്ചിരുന്നതായി വിശദീകരണത്തിൽ പറയുന്നു. ക്യൂ നിമിത്തം ശല്യമുണ്ടായാൽ ഒൗട്ട്ലെറ്റ് മാറ്റേണ്ടി വരുമെന്ന് താക്കീതും നൽകിയിരുന്നു. ഇതിനുശേഷം കൗണ്ടറുകളുടെ എണ്ണം കൂട്ടി. ക്യൂ നിയന്ത്രിക്കാൻ ബിവറേജസ് കോർപറേഷൻ രണ്ട് സെക്യൂരിറ്റികളെ ജോലിക്കാരെ നിയോഗിച്ചു. ഇക്കാര്യം തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സമീപത്തെ മൂന്ന് ഹോട്ടലുകളിൽ ബാർ ലൈസൻസ് പുതുക്കി നൽകിയതോടെ ഒൗട്ട്െലറ്റിലെ തിരക്ക് കുറഞ്ഞെന്നും വിശദീകരണത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.