സെപ്​റ്റിക്​ ടാങ്കിൽനിന്ന്​ മാലിന്യം പരന്നൊഴുകുന്നു; പൊറുതിമുട്ടി ഉദ്യോഗസ്​ഥരും ജനങ്ങളും

എരഞ്ഞിപ്പാലം: പരിസ്ഥിതി മലിനീകരണത്തിനെതിരെ ബോധവത്കരണവും നടപടികളുമെടുക്കുന്ന ആരോഗ്യവകുപ്പി​െൻറ മൂക്കിനുതാഴെ സെപ്റ്റിക് ടാങ്ക് മാലിന്യം പരന്നൊഴുകി ദുർഗന്ധം പരത്തുന്നു. സിവിൽസ്റ്റേഷനിലെ റീജനൽ ട്രാൻസ്പോർട്ട് ഒാഫിസറുടെ കാര്യാലയത്തിന് സമീപത്തെ മാലിന്യടാങ്കിൽനിന്നാണ് ജലം പരന്നൊഴുകി ദുർഗന്ധം പരത്തുന്നത്. മാസത്തിലേറെയായി പരാതി നൽകിയിട്ടും നടപടികളില്ല. ഒാഫിസ് കാര്യങ്ങൾക്കെത്തുന്ന നൂറുകണക്കിനാളുകൾ കാത്തുനിൽക്കുന്ന സ്ഥലത്തും ആർ.ടി.ഒ, ജെ.ആർ.ടി.ഒ, എം.വി.െഎ, എ.എം.വി.െഎ എന്നീ ഉദ്യോഗസ്ഥരുടെയെല്ലാം ഒാഫിസുകൾക്ക് ചേർന്നുമാണ് ഇൗ ദുർഗന്ധം. കൊതുകുകളുടെ ശല്യം കാരണം ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പലപ്പോഴും കൊതുകുതിരി കത്തിച്ചുവെച്ചാണ് ഉദ്യോഗസ്ഥർ ജോലിചെയ്യുന്നത്. ഇതേ ഒാഫിസിലെയും രജിസ്ട്രേഷൻ വിഭാഗത്തിലെയും മൂന്നുപേർക്ക് കൊതുകുകടി മൂലം പകർച്ചപ്പനി പിടിപെട്ടിരുന്നു. ആരോഗ്യത്തിന് ഹാനികരമായ മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി വിഭാഗത്തിനും കലക്ടർക്കും പരാതി നൽകിയെങ്കിലും ഫലം കണ്ടിട്ടില്ല. കൊതുകുകടിയേൽക്കുന്നതിനാൽ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിന് മുന്നിൽ സഹികെട്ടിരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.