കോഴിക്കോട്: 'അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്‌സിസം' എന്ന മുദ്രാവാക്യമുയര്‍ത്തി എ.ബി.വി.പി നവംബര്‍ 11ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന റാലിയുടെ പ്രചാരണാർഥം നടത്തിയ മേഖല പ്രചരണയാത്രകള്‍ കോഴിക്കോട് സമാപിച്ചു. എ.ബി.വി.പി ദേശീയ സെക്രട്ടറി ഒ. നിധീഷിെൻറയും സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജിൻറയും നേതൃത്വത്തില്‍ പാമ്പാടി നെഹ്‌റു കോളജില്‍നിന്ന് ആരംഭിച്ച യാത്രയാണ് കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചത്. സംസ്ഥാന സഹസംഘടന സെക്രട്ടറി ആർ. അശ്വിന്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ല കണ്‍വീനര്‍ ടി.കെ. അമല്‍രാജ് അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹകസമിതി അംഗം കെ.വി. വരുണ്‍പ്രസാദ്, എം.എം. ഷാജി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.