കാറില്‍ കടത്തുകയായിരുന്ന തോക്കിൻതിരകൾ പിടികൂടി

കൽപറ്റ: കാറിൽ കടത്തുകയായിരുന്ന തോക്കിൻതിരകളുമായി നാലുപേർ പിടിയിൽ. കര്‍ണാടകയില്‍നിന്ന് മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന ഡബ്ള്‍ ബാരല്‍ തോക്കി​െൻറതുള്‍പ്പെടെയുള്ള വിവിധയിനം തിരകളാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സി. സുധീർ ‍(34), പാലക്കാട് സ്വദേശികളായ ഫക്രുദ്ദീന്‍ അലി അഹമദ് (37), എം. അക്ബര്‍ (31), ടി. മുഹമ്മദ് അലി (40) എന്നിവരെ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് തിരകൾ പിടികൂടിയത്. കര്‍ണാടക ഭാഗത്തുനിന്നും വന്ന ആള്‍ട്ടോ കാറി​െൻറ അരികു കവര്‍ പൊളിച്ച് അതിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 82 തോക്കിന്‍ തിരകളാണ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിലെടുത്തിട്ടുണ്ട്. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.കെ. സുനിലും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റ് ടീമംഗങ്ങളും നടത്തിയ സംയുക്ത പരിശോധനയിലാണ് തിരകള്‍ പിടികൂടിയത്. WDG10 tira പിടികൂടിയ തിരകൾ WDG11 thira prethikal പിടിയിലായ പ്രതികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.