മാനന്തവാടി: കൊട്ടിയൂർ പാൽചുരം ബോയ്സ് ടൗൺ റോഡിലൂടെയുള്ള യാത്ര ജീവൻ പണയം വെച്ചുള്ളതായി മാറുന്നു. നിലവില്‍ കണ്ണൂർ ജില്ലയിൽനിന്നും വയനാട്ടിലെത്താൻ ഏറ്റവും കുറഞ്ഞ ഹെയര്‍പിന്‍ വളവുകളുള്ള റോഡാണിത്. മാനന്തവാടി ഭാഗത്തേക്കുള്ള യാത്രയില്‍ ഏറ്റവും അപകടം നിറഞ്ഞ ചുരമാണിത്. അശാസ്ത്രീയ നിര്‍മാണമാണ് ഇതിനുകാരണം. ചുരത്തിെൻറ ആകെദൂരം നാലര കി.മീറ്ററിൽ താഴെ മാത്രമാണെങ്കിലും ചെങ്കുത്തായ കയറ്റവും റോഡിനു വീതിയില്ലാത്തതും ഇതുവഴിയുള്ള യാത്രക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. റോഡ് പാടെ തകരുക കൂടി ചെയ്തതോടെയാണ് യാത്ര ദുരിതപൂർണമായിരിക്കുന്നത്. അഞ്ചു ഹെയര്‍പിന്‍ വളവുകളാണ് ചുരത്തിലുള്ളത്. പാല്‍ച്ചുരം സ്റ്റോപ്പ് കഴിഞ്ഞ് ബോയ്‌സ് ടൗണ്‍ എത്തുന്നതുവരെ ശ്വാസമടക്കി പിടിച്ചാണ് ബസുകളില്‍ ജനങ്ങളുടെ യാത്ര. റോഡ് സുരക്ഷിതമല്ലാത്തതിനാല്‍ സ്വകാര്യ ബസുകളൊന്നും ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നില്ല. മാനന്തവാടി ഡിപ്പോയില്‍നിന്ന് ഓപറേറ്റ് ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് യാത്രികര്‍ക്ക് ആശ്രയം. ചുരത്തിെൻറ ഒരുഭാഗം വലിയ കൊക്കയും മറുഭാഗം വലിയ കുന്നുമാണ്. മഴ പെയ്യുമ്പോള്‍ കുന്നിന്‍ മുകളില്‍നിന്നു മണ്ണും കല്ലും ഇളകി റോഡിലേക്ക് പതിക്കും. വഴിയരികിൽ വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ ബസ് യാത്രക്കാരുടെ ദേഹത്തുതട്ടി പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. മറ്റു വാഹനങ്ങള്‍ക്ക് അരികുനല്‍കാനായി ബസുകള്‍ ഓരംചേര്‍ന്നു നില്‍ക്കുമ്പോള്‍ മരച്ചില്ലകൾ ബസിനുള്ളിലേക്കെത്തും. റോഡരികിൽ സ്ലാബില്ലാത്തതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ ഓടയിലേക്കിറങ്ങുകയും ചെയ്യും. ഓവുചാലുകള്‍ക്ക് മതിയായ വീതിയുമില്ല. മഴപെയ്തു ഉറവകൂടി വന്നതോടെ ഓവുചാലും നിറഞ്ഞ് വെള്ളം റോഡിലൂടെ ഒലിച്ചുപോവുകയാണ്. കല്ലും മണ്ണും ഇടിഞ്ഞ് ഓവുചാലുകള്‍ നികന്നു പോകുന്നതും മഴവെള്ളം റോഡിലൂടെ ഒഴുകുന്നതിനും കാരണമാകുന്നു. ചുരത്തിലെ സുരക്ഷ മതിലുകള്‍ക്ക് ഉയരം കുറവാണ്. ആള്‍ക്കാരെയും കുത്തിനിറച്ചു സഞ്ചരിക്കുമ്പോള്‍ മിക്കപ്പോഴും ഡ്രൈവര്‍മാരുടെ മനഃസാന്നിധ്യം കൊണ്ടാണ് പലപ്പോഴും അപകടങ്ങള്‍ ഒഴിവാകുന്നത്. ചെകുത്താന്‍തോടിനു സമീപത്തെ കയറ്റത്തില്‍ റോഡ് തകര്‍ന്നതാണ് ഇപ്പോള്‍ ഇതുവഴിയുള്ള യാത്രക്കു ഏറ്റവും വലിയ ഭയാശങ്ക സൃഷ്ടിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പാണ് ഇവിടെ തകര്‍ച്ച രൂപപ്പെട്ടത്. ആഴ്ചകള്‍ക്കു മുമ്പ് ക്വാറി േവസ്റ്റ് ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ അവ വീണ്ടു ഒഴുകിപ്പോയി. റോഡിെൻറ തകര്‍ച്ചയുള്ള ഭാഗത്ത് വാഹനങ്ങള്‍ കുടുങ്ങുന്നതിനാല്‍ മിക്കപ്പോഴും ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. നിറയെ യാത്രക്കാരുമായെത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഈ ഭാഗത്തുനിന്നും അപകടം കൂടാതെ കടന്നുപോകുന്നത് ഡ്രൈവര്‍മാരുടെ സാമർഥ്യം കൊണ്ടുമാത്രമാണ്. വളരെ ചുരുങ്ങിയഭാഗം പോലും പ്രവൃത്തികള്‍ നടത്താന്‍ യഥാസമയം അധികൃതര്‍ തയാറാവാത്തതാണ് ചുരം റോഡിന് ശാപമോക്ഷം ലഭിക്കാതിരിക്കാൻ കാരണം. THUWDL30 തകർന്നടിഞ്ഞ പാൽച്ചുരം റോഡ് ............................................................................................................. സ്റ്റുഡൻറ്സ് സമ്മിറ്റ് ഇന്ന് പനമരം: എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലിയുടെ ഭാഗമായി ഇൻറഗ്രല്‍ സ്റ്റുഡൻറ്സ് സമ്മിറ്റ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നടവയല്‍ സി.എം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ നടക്കും. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ. നൂറുദ്ദീന്‍ റാസി ഉദ്ഘാടനം ചെയ്യും. ജില്ല അധ്യക്ഷൻ ശമീര്‍ ബാഖവി അധ്യക്ഷത വഹിക്കും. സംസ്ഥാന സിൻഡിക്കേറ്റ് അംഗം സഫ്വാന്‍ കോട്ടുമല, ഫള്‌ലുല്‍ ആബിദ്, സഅദ് കുതുബി, അജ്മൽ എന്നിവർ നേതൃത്വം നൽകും. ജില്ലയിലെ ആര്‍ട്‌സ് ആൻഡ് സയന്‍സ് കാമ്പസില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ജില്ല സിൻഡിക്കേറ്റ് , ചേമ്പർ അംഗങ്ങൾ എന്നിവർ സംബന്ധിക്കും. നടപ്പാത തകർന്നു; നിർമാണത്തിലെ അപാകതയെന്ന് പരാതി പുൽപള്ളി: ഒന്നരക്കോടി രൂപ ചെലവിൽ നിർമിക്കുന്ന പുൽപള്ളി ടൗണിലെ നടപ്പാത പ്രവൃത്തിക്ക് ആവശ്യത്തിനു നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്നില്ലെന്ന് പരാതി. വ്യാഴാഴ്ച ഉച്ചക്ക് പുൽപള്ളി ട്രാഫിക് ജങ്ഷനിലെ നടപ്പാത കാൽനടയാത്രക്കാരൻ പോകുന്നതിനിടെ തകർന്നുവീണു. ഒരുഭാഗം അടർന്നു വീണപ്പോൾ എടുത്തുചാടിയതുകൊണ്ടുമാത്രമാണ് അയാൾ ഓവുചാലിൽ വീഴാതിരുന്നത്. സിമൻറ്, മണൽ എന്നിവ ആവശ്യത്തിന് ഉപയോഗിക്കാത്തതാണ് സ്ലാബ് തകർന്നുവീഴാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ദിവസങ്ങൾക്കുമുമ്പാണ് ഈ ഭാഗം വാർത്തത്. കൈകൊണ്ട് ചെറുതായി അടർത്തിയാൽപോലും സ്ലാബ് പൊടിഞ്ഞുവീഴുകയാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. THUWDL34 പുൽപള്ളിയിലെ നടപ്പാത നിർമാണം ഫാ. ടോം ഉഴുന്നാലിലിന് ചുണ്ടേലിലും മേപ്പാടിയിലും സ്വീകരണം കൽപറ്റ: യമനിലെ ഭീകരരുടെ തടവറയിൽനിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് ചുണ്ടേൽ സെൻറ് ജൂഡ് ചർച്ചിൽ സ്വീകരണം നൽകി. കൽപറ്റ ബൈപ്പാസ് ജങ്ഷനിൽനിന്നും തുറന്ന ജീപ്പിൽ ആനയിച്ച അദ്ദേഹത്തിന് പള്ളിയിൽ വരവേൽപ്പു നൽകി. പൊതുസമ്മേളനത്തിൽ കോഴിക്കോട് രൂപതാധ്യക്ഷൻ ബിഷപ്പ് വർഗീസ് ചക്കാലക്കൽ ആമുഖ പ്രഭാഷണം നടത്തി. സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, മൊയ്തീൻകുട്ടി, എസ്. രവി, കെ.കെ. ജേക്കബ് എന്നിവർ സംസാരിച്ചു. പള്ളിയിലെ ഒാർമത്തിരുന്നാളിന് ഫാ. ടോം കൊടിയേറ്റി. തിരുകർമങ്ങൾക്ക് ബിഷപ്പ് റൈറ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. ഇടവക വികാരി മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ, സഹവികാരി ജെറാൾഡ് ജോസഫ്, ഫാ. പോൾ ആൻഡ്രൂസ് എന്നിവർ പങ്കെടുത്തു. മേപ്പാടി: യമനിൽ ഭീകരരുടെ തടവിൽനിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് മേപ്പാടി സെൻറ് ജോസഫ്‌സ് ദേവാലയത്തിൽ സ്വീകരണം നൽകി. ഫാ. പോൾ ആൻഡ്രൂസ്, ഫാ. ജോസഫ് അനിൽ, സിസ്റ്റർമാരായ റോസന്ന, സാവിയോ, ഷെർലിൻ എന്നിവർ സംസാരിച്ചു. ഫാ. ടോം ഉഴുന്നാലിലിൽ സ്വീകരണത്തിനു നന്ദി പറഞ്ഞു. THUWDL32MUSTചുണ്ടേൽ സെൻറ് ജൂഡ് ചർച്ചിൽ നടന്ന സ്വീകരണത്തിൽ ഫാ. ടോം ഉഴുന്നാലിലിൽ പ്രാവിനെ പറത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.