വിലങ്ങാട് നിന്ന്​ മെഡിക്കൽ കോളജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചു

നാദാപുരം: വിലങ്ങാട് പാനോത്തുനിന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചു. വിലങ്ങാട് മലയോരവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടുന്നത്. ഉത്സവ പ്രതീതിയിലാണ് ബസി​െൻറ ഉദ്ഘാടനം നടന്നത്. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം ശിവരാമൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. സജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ അധ്യക്ഷത വഹിച്ചു. ട്രാൻസ്‌പോർട്ട് അതോറിറ്റി മെംബർ എം. ആലിക്കോയ, കെ. ചന്തു, മഞ്ഞക്കുന്ന് അൽഫോൻസ, ചർച്ച് വികാരി ഫാദർ ജോസഫ് കുഴിക്കാട്ട് ചാലിൽ, ടി.ജെ. വർഗീസ്, എം.കെ. മജീദ്, രാജു അലക്സ്, കെ.ടി. ബാബു, ബിനീഷ് നാഗത്തിങ്കൽ, ജോണി മുലക്കുന്നേൽ, ആൻറണി ഈരൂരി, കെ.വി. ജോബ്, പുത്തൂർ പത്മനാഭൻ, കരിമ്പിൽ ദിവാകരൻ, ജലീൽ ചാലിക്കണ്ടി, കെ.എസ്.ആർ.ടി.സി സോണൽ ഓഫിസർ മനോജ്കുമാർ, ഇൻസ്‌പെക്ടർ മധു, ഡിപ്പോ മാനേജർ ഉസ്മാൻ എന്നിവർ സംസാരിച്ചു. ജോർജ് മണിമല നന്ദിപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.