ഉന്മാദ ദേശീയത ഫാഷിസം തന്നെ -ടി. ആരിഫലി വടകര: വർത്തമാനകാലത്ത് വളർന്നുവരുന്ന ഉന്മാദ ദേശീയത ഫാഷിസംതന്നെയാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷൻ ടി. ആരിഫലി പറഞ്ഞു. വടകരയിൽ ശാന്തി സെൻററിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഉന്മാദ ദേശീയത കൊണ്ടുനടക്കുന്നത്. ഇവിടെ, എല്ലാ വീണ്ടുവിചാരങ്ങളും ഇല്ലാതാകുന്നു. ദാരിദ്യ്രവും തൊഴിലില്ലായ്മയും മറന്നുപോകുന്നു. ന്യൂനപക്ഷങ്ങളും ദലിതരും വേട്ടയാടപ്പെടുന്നു. ദേശീയ ഗാനം, പശു എന്നിവയെല്ലാം ഇവരുടെ കൈയിലെ ഉപകരണമാകുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും സാധാരണക്കാരെൻറ ജീവിതം തകർത്തു. ഇപ്പോൾ, ഹോട്ടലിൽ കയറിയാൽ നമ്മോടൊപ്പം കേന്ദ്ര, സംസ്ഥാന സർക്കാറുകളും ഭക്ഷണം കഴിച്ച അവസ്ഥയാണ്. ഉത്തരേന്ത്യയിൽനിന്നും മറ്റും കേരളത്തിലെത്തി ജീവിതം മെച്ചപ്പെടുത്തിയ പലരും നോട്ടുനിരോധനത്തിനുശേഷം അവരുടെ ദാരിദ്യ്രങ്ങളിലേക്കുതന്നെ തിരിച്ചുപോയി. എല്ലായിടത്തും സാധാരണക്കാരാണ് ഇരകളാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഉന്മാദ ദേശീയതക്കെതിരെ മാനവികതയുടെ പ്രതിരോധനിര ഉയർന്നുവരേണ്ടത് അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ശൂലമുനകൊണ്ട് തംബുരുവായിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെങ്കിലും ഈ നെറികേടുകളെ അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ സമൂഹത്തിനുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ്, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, എസ്.ഐ.ഒ കേരള സെക്രട്ടറി ശബീർ കൊടുവള്ളി, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി, പി. ഹാഫിസ് റഹ്മാൻ, ശക്കീബ് അർസലാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.