കേരളത്തെ വീണ്ടും മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമം ചെറുക്കും ^ഇയ്യച്ചേരി

കേരളത്തെ വീണ്ടും മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമം ചെറുക്കും -ഇയ്യച്ചേരി പയ്യോളി: കേരളത്തെ വീണ്ടും മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള എൽ.ഡി.എഫ് സർക്കാറി​െൻറ ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുത്തുതോൽപിക്കുമെന്ന് മദ്യ നിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. എൽ.ഡി.എഫ് സർക്കാറി​െൻറ ജനദ്രോഹ മദ്യനയത്തിനെതിരെ മദ്യവിരുദ്ധ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23ന് നടക്കുന്ന സെക്രേട്ടറിയറ്റ് മാർച്ചിനോടനുബന്ധിച്ച് നടക്കുന്ന പ്രചാരണ വാഹനജാഥയുടെ രണ്ടാംദിന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റൻമാരായ ഭരതൻ പുത്തൂർവട്ടം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ ശശീന്ദ്രൻ ബപ്പൻകാട് മുഖ്യ പ്രഭാഷണം നടത്തി. പ്രഫ. ഒ.ജെ. ചിന്നമ്മ, പത്മിനി എന്നിവർ സംസാരിച്ചു. ജാഥക്ക് പയ്യോളിയിൽ വെൽഫെയർ പാർട്ടി സ്വീകരണം നൽകി. ടി.എ. ജുനൈദ്, എം.സി. സമീർ, ജാസിൽ എന്നിവർ നേതൃത്വം നൽകി. പേരാമ്പ്ര, കൊയിലാണ്ടി, ഉള്ള്യേരി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ജാഥ രണ്ടാം ദിവസത്തെ പര്യടനം ബാലുശ്ശേരിയിൽ സമാപിച്ചു. നാലു ദിവസത്തെ ജാഥ 20ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.