പേരാമ്പ്ര: ചേനോളി ശാഖ മുസ്ലിം ലീഗ് , മണ്ഡലം ലീഗ് ജന. സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ മജീദ് അധ്യക്ഷത വഹിച്ചു. ടി.പി. നാസർ മുഖ്യപ്രഭാഷണം നടത്തി. ആർ.കെ. മുനീർ പഴയകാല പ്രവാസികളെ ആദരിച്ചു. വി.കെ. റസാഖ്, പി.സി. മുഹമ്മദ് സിറാജ്, സലീം മിലാസ്, പി.കെ. അബ്ദുല്ല, മുനീർ നൊച്ചാട്, വയലാളി കുഞ്ഞമ്മദ്, പി.പി. അബ്ദുല്ല, അടിവാരം മൊയ്തി, അഹ്മദ് കുണ്ടുങ്ങൽ, വി.എൻ. നൗഫൽ, ജലീൽ ദാരിമി, മുഹമ്മദ് അസീബ്, മജീദ് വയലാളി എന്നിവർ സംസാരിച്ചു. വി. ജാഫർ സ്വാഗതവും മനാഫ് കീഴൽ നന്ദിയും പറഞ്ഞു. നൊച്ചാട് പി.എച്ച്.സി കെട്ടിടം അപകടാവസ്ഥയിൽ പേരാമ്പ്ര: വാളൂർ നടുക്കണ്ടി പാറയിൽ പ്രവർത്തിക്കുന്ന നൊച്ചാട് പ്രാഥമികാരോഗ്യകേന്ദ്രം അപകടാവസ്ഥയിൽ. ചുമരിനും തറക്കും വിള്ളൽ വീണ നിലയിലാണ്. കൂടാതെ, നിലത്തു വിരിച്ച ടൈലും പല ഭാഗങ്ങളിലും താഴ്ന്ന് പോയിട്ടുണ്ട്. സംസ്ഥാന സർക്കാറിെൻറ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിലുള്ള കെട്ടിടത്തിെൻറ രണ്ടാംനില പണിയാൻ എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കെട്ടിടത്തിനും തറക്കും വിള്ളൽ രൂപപ്പെട്ടത്. 2009ൽ ചതുപ്പുനിലം നികത്തിയാണ് ആശുപത്രി കെട്ടിടം പണിതത്. ഇതിെൻറ പ്രവൃത്തി പൂർത്തീകരിച്ച് അധികം വൈകാതെ തന്നെ ചോർച്ചയുണ്ടായി. തുടർന്ന് കരാറുകാരൻ കെട്ടിടത്തിെൻറ മുകളിൽ നെറ്റ് സ്ഥാപിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്തതോടെയാണ് ചോർച്ചനിന്നത്. വയലിൽ കെട്ടിടം നിർമിക്കുമ്പോൾ കോൺക്രീറ്റ് ഫില്ലർ സ്ഥാപിച്ചിരുന്നില്ല. അതുകൊണ്ടാണ് പ്രവൃത്തി കഴിഞ്ഞ് എട്ട് വർഷം കഴിയുമ്പോഴേക്കും കെട്ടിടം അപകടാവസ്ഥയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.