പേരാമ്പ്ര: വാളൂർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി കുടുംബസംഗമം സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗം കെ.എസ്. മൗലവി, പി.വി. മുഹമ്മദ് അനുസ്മരണം നടത്തി. കെ.കെ. മൗലവി, പുനത്തിൽ കുഞ്ഞബ്ദുല്ല ഹാജി അനുസ്മരണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സി.പി.എ. അസീസ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ആർ.കെ. മുനീർ, ജനറൽ സെക്രട്ടറി ടി.പി. നാസർ, പ്രവാസി ലീഗ് പ്രസിഡൻറ് കെ.പി. അബ്ദുല്ല, പഞ്ചായത്തംഗം കെ.പി. രതീഷ്, പഞ്ചായത്ത് വർക്കിങ് കമ്മിറ്റി അംഗം സി. അബ്ദുറഹ്മാൻ ഹാജി, എം.സി. അബൂബക്കർ, കെ. സമീർ, സൗഫി താഴെക്കണ്ടി, കെ.എം. നസീറ, ടി.പി. അനസ്, എം.കെ. റൈസൽ, പി. നസീമ, കെ.എം. ആയിഷ, സുലൈഖ രയരോത്ത്, നസീം നുജൂം, അനസ് തറോപ്പൊയിൽ, എം.സി. സജീർ, എ.വി. സക്കീന എന്നിവർ സംസാരിച്ചു. വി. ബീരാൻ പതാക ഉയർത്തി. എം.പി. അബ്ദുസമദ് പൂക്കാട്, കെ. അലി വയനാട് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സ്വാഗതസംഘം കൺവീനർ പി. മുഹമ്മദ് സ്വാഗതവും അസയിനാർ പുത്തലത്ത് നന്ദിയും പറഞ്ഞു. നവാസ് പാലേരിയുടെ കലാവിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.