പേരാമ്പ്ര:- ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാത്തിമത്ത് സനയുടെ 'സ്മിതം' കവിത സമാഹാരം പ്രകാശനം ചെയ്തു. വെങ്ങപ്പെറ്റ ഗവ. ഹൈസ്കൂൾ വിദ്യാർഥിയാണ് ഇൗ കൊച്ചുമിടുക്കി. ഇതിനുമുമ്പ് 'ആകാശഗംഗ' എന്ന കഥസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾതന്നെ പാലിയേറ്റിവ് പ്രവർത്തനത്തിൽ തൽപരയായ ഈ വിദ്യാർഥി പേരാമ്പ്ര ദയ പാലിയേറ്റിവ് കെയറിലെ ഏറ്റവും പ്രായംകുറഞ്ഞ വളൻറിയറാണ്. വെങ്ങപ്പെറ്റ ഗവ. ഹൈസ്കൂൾ സ്മിതം സാന്ത്വനക്ലബിെൻറ കൺവീനർകൂടിയാണ് സന. സ്കൂൾ കലോത്സവവേദികളിൽ കഥ, കവിത, ഹിന്ദി ഉപന്യാസം എന്നിവയിൽ ജേതാവായിരുന്നു. കവിതസമാഹാരം പി.കെ. ഗോപി പ്രകാശനം ചെയ്തു. കനകദാസ് പേരാമ്പ്ര, ജോഷോ, ഡോ. രമേശ് എന്നിവർ സംബന്ധിച്ചു. 20 കവിതകളടങ്ങിയ സമാഹാരം സൈൻ പേരാമ്പ്രയാണ് പുറത്തിറക്കിയത്. മരുതേരി വടക്കെ കരുവഞ്ചേരി അബ്ദുൽ സലാമിെൻറ മകളാണ് സന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.